Idukki local

കൂറ്റന്‍പാറ തലയ്ക്കു മീതെ; പേടിച്ചരണ്ട് നാലു കുടുംബങ്ങള്‍

വണ്ടിപ്പെരിയാര്‍: കൂറ്റന്‍ പാറ ഏതുനിമിഷവും നിലംപൊത്തുമെന്ന ഭീതിയോടെ ഇഞ്ചിക്കാട് കുരിശുമലയിലെ നാലു കുടുംബങ്ങള്‍. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ കുരിശുമലയിലാണ് ഭീതി സൃഷ്ടിച്ചിരിക്കുന്ന കൂറ്റന്‍ പാറ. വീടുകള്‍ക്ക് മുകളിലെ മലയില്‍നിന്നുളള പാറയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ഇതിനു സമീപത്തുളള മണ്ണൊലിച്ചുപോയതോടെയാണ് പാറ തെന്നി നീങ്ങിയത്. ചെറിയ ഒരു കല്ലിന്റെ താങ്ങിലാണ് പാറ നില്‍ക്കുന്നത്. അതിനാല്‍ ഏതു സമയവും വീടിന് മുകളിലേക്ക് പതിക്കാമെന്ന ഭീതിയാണ് പ്രദേശവാസികള്‍ക്കുള്ളത്. റവന്യൂ അധികൃതര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി മടങ്ങുകയും വീട്ടുകാരോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
Next Story

RELATED STORIES

Share it