കൂറുമാറ്റം: ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ റാന്നി പെരിനാട് ഗ്രാമപ്പഞ്ചായത്തിലെ നാല് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അയോഗ്യരാക്കി. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സി ആര്‍ മോഹനന്‍, ഉഷാകുമാരി രാധാകൃഷ്ണന്‍, എല്‍ വി മാത്യു, രാജന്‍ വെട്ടിക്കല്‍ എന്നിവരെയാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കിയത്. 2018 സപ്തംബര്‍ 12 മുതല്‍ ആറുവര്‍ഷത്തേക്കാണ് വിലക്ക്. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ 2017 മാര്‍ച്ച് 20—നു നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങളായ ഇവര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് എല്‍ഡിഎഫുമായി ചേര്‍ന്ന് അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. യുഡിഎഫ് സ്വതന്ത്രന്‍ പി ടി രാജു നല്‍കിയ ഹരജിയിലാണ് കമ്മീഷന്‍ അംഗങ്ങളെ അയോഗ്യരാക്കിയത്.

Next Story

RELATED STORIES

Share it