palakkad local

കൂമന്‍കാട്ടില്‍ പുലിയിറങ്ങിയെന്ന വാര്‍ത്ത ഭീതി പരത്തുന്നു

ചിറ്റൂര്‍: ചിറ്റൂര്‍ കൂമന്‍കാട്ടില്‍ പുലിയിറങ്ങിയെന്ന വാര്‍ത്ത  പ്രദേശത്ത് ഭീതി പടര്‍ത്തി. വ്യാഴ്‌ഴച്ച കാലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മുരിങ്ങ പറിക്കാന്‍ പോയ യുവാവ് പുലിയുടേതിന് സാമ്യമുള്ള കാല്‍പാട് മണ്ണില്‍ പതിഞ്ഞ നിലയില്‍ കണ്ടതോടെ നാട്ടുകാര്‍ ഭീതിയിലായത്. പട്ടി, കുറുക്കന്‍ എന്നിവയുടെതിനെക്കാള്‍ വലിപ്പം കണ്ട നാട്ടുകാര്‍ പുലിയാണെന്ന നിഗമനത്തിലെത്തിയത്.
കൂമന്‍കാട്ടില്‍ ജലസേചന കനാലിനു സമീപം സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചു കിടക്കുന്ന പറമ്പിലാണു മണ്ണില്‍ പതിഞ്ഞ നിലയില്‍ പുലിയുടെ കാല്‍പാതത്തിന്റെ അടയാളം കണ്ടെത്തിയത്. ചിറ്റൂരില്‍ നിന്നെത്തിയ പോലിസും പുലിയുടെ കാല്‍പ്പാദമെന്ന നിഗമനത്തിലെത്തുകയായിരുന്നു. നാട്ടുകാരുടെ ഭീതി ഒഴിവാക്കാന്‍ പട്ടഞ്ചേരി പഞ്ചായത്ത് അംഗം ആര്‍ സുന്ദരന്‍ വനം വകുപ്പ് അധികൃതരെ അറിയിച്ചു. വൈകുന്നേരത്തോടെ ഫോറസ്റ്റ് ഓഫിസര്‍മാരായ മണികണ്ഠനും സന്തോഷും പരിശോധനക്കെത്തി പുലിയുടേതല്ല കാല്‍പ്പാദമെന്ന് അറിയിച്ചതോടെയാണു നാട്ടുകാരുടെ ഭീതി ഒഴിഞ്ഞത്.
Next Story

RELATED STORIES

Share it