kannur local

കൂത്തുപറമ്പില്‍ പിഎച്ച്‌സിക്കു നേരെ ആക്രമണം

കുത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു നേരെ ആക്രമണം. ചെറുവാഞ്ചേരി പ്രൈമറി ഹെല്‍ത്ത് സെന്ററിനു നേരെയാണ് ഇന്നലെ പുലര്‍ച്ചെ അക്രമം ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ നടന്ന അകമ്രത്തില്‍ രോഗികളുടെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ സീലിങ് മുഴുവനും തകര്‍ന്ന നിലയിലാണ്. ഫാനുകളും നശിപ്പിച്ചിട്ടുണ്ട്. ജെസിഐയുടേതടക്കം സാമ്പത്തിക സഹായത്തോടെയാണ് ആശുപത്രി നവീകരിച്ചത്.
നവീകരിച്ച ആശുപത്രിയില്‍ ജനുവരി മാസം അവസാന ആഴ്ചയാണ് മാതൃ ശിശു സംരക്ഷണ വാര്‍ഡ് തുറന്നത്. ഇതിന്റെ ഉദ്ഘാടനം മന്ത്രി കെ കെ ശൈലജയാണ് നിര്‍വഹിച്ചത്. ഇതിന്റെ തലേദിവസം ആശുപത്രിക്ക് നേരെ അതിക്രമം നടന്നിരുന്നു.
കഴിഞ്ഞ ദിവസം സിപിഎം ബ്രാഞ്ച് സെക്രട്ടറി മഹേഷ് പണിക്കറുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിയ ഒരു സംഘം ജീവനക്കാരെ ഭീഷണി പ്പെടുത്തിയതായി പരാതിയുണ്ട്. മൂന്നു മാസത്തിനിടെ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ മണ്ഡലത്തില്‍ ആശുപത്രിക്കു നേരെ രണ്ടാം തവണയാണ് ആക്രമണം നടക്കുന്നത്.
Next Story

RELATED STORIES

Share it