കൂട്ട വധശിക്ഷയ്‌ക്കെതിരേ സൗദിക്ക് അല്‍ഖാഇദയുടെ മുന്നറിയിപ്പ്

റിയാദ്: ഭീകരതയാരോപിച്ച് സൗദിയില്‍ 47 പേരെ വധശിക്ഷയ്ക്കു വിധേയരാക്കിയതിനെതിരേ മുന്നറിയിപ്പുമായി അല്‍ഖാഇദ രംഗത്ത്. അല്‍ഖാഇദയുടെ ഇപ്പോഴത്തെ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടെ ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ടേപ്പിലാണ് സൗദിക്കെതിരേ പോരാടാന്‍ തന്റെ അനുയായികളെ ആഹ്വാനം ചെയ്യുന്നത്.
അമേരിക്കന്‍ ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥരാണ് ടേപ്പ് പുറത്തുവിട്ടിട്ടുള്ളത്. തങ്ങളുടെ മതത്തെ വഷളാക്കിയ ചീത്ത ഭരണകൂടമാണ് സൗദിയിലിപ്പോഴുള്ളതെന്ന് ഓഡിയോ ടേപ്പില്‍ സവാഹിരി ആരോപിക്കുന്നുണ്ട്. ഇസ്രായേലിന്റെ സയണിസ്റ്റ് താല്‍പര്യമാണ് സൗദി ഇപ്പോള്‍ സംരക്ഷിച്ചുവരുന്നത്. ഇപ്പോഴത്തെ കൂട്ട വധശിക്ഷ തങ്ങളെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ട്. സൗദി ഭരണകൂടം ഇതിന് പ്രത്യാക്രമണം നേരിടേണ്ടി വരുമെന്നും സവാഹിരി മുന്നറിയിപ്പ് നല്‍കി.
ഈ മാസം രണ്ടിനാണ് പ്രമുഖ ശിയാപണ്ഡിതന്‍ ശെയ്ഖ് നിംറ് അല്‍നിംറടക്കമുള്ള 47 പേരെ സൗദി വധശിക്ഷയ്ക്കു വിധേയമാക്കിയത്. സൗദിയുടെ നടപടിക്കെതിരേ ഇറാനടക്കമുള്ള രാജ്യങ്ങള്‍ പ്രതിഷേധമറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it