kozhikode local

കൂടത്തായിയിലെ ഗുണ്ടായിസം: പോലിസ് നടപടി വിവാദമാവുന്നു

താമരശ്ശേരി: കഴിഞ്ഞ തിങ്കളാഴ്ച കൂടത്തായി അങ്ങാടിയില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നു യുവാക്കളെ സാമൂഹിക വിരുദ്ധ സംഘം അക്രമിച്ച സംഭവത്തില്‍ പോലിസ് നിലപാട് പ്രതിഷേധത്തിനു കാരണമാവുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ദലിത് യുവാക്കളെയടക്കം പ്രതിയാക്കി കേസ് എടുത്ത പോലിസ് സംഭവത്തില്‍ പ്രതിയല്ലാത്ത എസ്ഡിപിഐ നേതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തതാണ് വിവാദമായത്.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ എസ്ഡിപിഐ പ്രവര്‍ത്തകരായ അഘ്‌നേശ്, ജിത്തുട്ടന്‍, അര്‍ഷാദ് എന്നിവര്‍ സംസാരിച്ചുനില്‍കുന്നതിനിടയില്‍ കൂടത്തായിലെ സ്ഥിരം ക്രിമിനല്‍ കേസില്‍ പ്രതിയായ ഇബ്രാഹിം ബാദുഷയുടെ നേതൃത്വത്തില്‍ പത്തോളം പേര്‍ ഇവരെ അക്രമിക്കുകയും പരിക്കേല്‍പിക്കുകയും ചെയ്യുകയായിരുന്നു. പരിക്കേറ്റ ഇവര്‍ താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. പനി ബാധിതരുടെ ആധിക്യത്താല്‍ ഇവരെ അഡ്മിറ്റാക്കാതെ ഡോക്ടര്‍ പിറ്റേന്ന് തുടര്‍ ചികില്‍സക്കെത്താന്‍ നിര്‍ദേശിച്ചു വിട്ടു. വീട്ടിലേക്ക് തിരിച്ചു പോവുംവഴി കൂടത്തായിയില്‍വെച്ചു വീണ്ടും ഇബ്രാഹിം ബാദുഷയും സംഘവും ഇവരെ നേരിട്ടു.
ഇതിനെ പ്രതിരോധിച്ചതോടെ സംഘം രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് സംഘാംഗങ്ങള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാരോപിച്ചു സ്വകാര്യ ആശുപത്രിയിലും മറ്റും അഡ്മിറ്റായി.സിപിഎം അടക്കമുള്ള പാര്‍ട്ടികളില്‍ നിന്നും എസ്ഡിപിഐയിലേക്ക് എത്തിയ പ്രവര്‍ത്തകര്‍ക്കെതിരില്‍ നിരന്തരം പ്രകോപനപരരവും ഭീഷണിപ്പെടുത്തലും തുടരുന്നതിനിടയിലാണ് സദാചാര ഗുണ്ടാ അക്രമം.അക്രമത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച റശീദ് അണ്ടോണയെ പോലിസ് അറസ്റ്റ് ചെയ്തു.
ഇദ്ദേഹത്തിന്റെ കാറും പോലിസ് കസ്റ്റഡിയിലെടുത്ത സംഭവം നാട്ടുകാരില്‍ വന്‍ പ്രതിഷേധത്തിനു കാരണമായി. പോലിസ് മദ്യ -മയക്കു മരുന്നു മാഫിയകള്‍ക്കൊപ്പം ഭരണ സ്വാധീനത്തില്‍ അക്രമത്തിനിരയായവരെ തന്നെ കേസില്‍ കുടുക്കുന്നത് നാട്ടുകാരില്‍ ആശങ്കയുളവാക്കുന്നു.കൂടത്തായിയില്‍ നടക്കുന്ന മദ്യ മയക്കു മരുന്ന് ലോഭിക്കെതിരെ പ്രവര്‍ത്തിക്കുന്നതും ഈ യുവാക്കള്‍ക്കെതിരെ അക്രമത്തിനു കാരണമായതായി പ്രദേശവാസികള്‍ പറയുന്നു.
അക്രമികള്‍ക്കെതിരേ നടപടിയെടുക്കുന്നതിനു പകരം പോലിസ് ഏകപക്ഷീയമായി പെരുമാറുന്നതായി ആരോപണം ഉയരുന്നു. പ്രദേശത്തെ സ്ഥിരം ക്രിമിനലുകള്‍ക്ക് ഒത്താശചെയ്യുന്ന നിലപാടിനെതിരെ ഉന്നത പോലിസ് അധികൃതര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് പരിക്കേറ്റ ദലിത് യുവാക്കള്‍. ജാതിപ്പേരുവിളിച്ചക്രമിച്ച സംഘത്തിനു വേണ്ടി കൂടത്തായിയിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ രംഗത്തുവന്നതും ഏറെ ചര്‍ച്ചയായി.ലീഗ് പ്രവര്‍ത്തകര്‍ അക്രമിക്കപ്പട്ട നിരവധികേസില്‍ പ്രതിയായ വ്യക്തിയെ സഹായിക്കുന്ന നിലപാടില്‍ ലീഗണികളിലും നേതാക്കള്‍ക്കെതിരെ പ്രതിഷേധം ഉയരുന്നു.
Next Story

RELATED STORIES

Share it