Flash News

കുഷ്ഠരോഗാശുപത്രി അന്തേവാസികള്‍ക്ക് ബിപിഎല്‍ കാര്‍ഡ് വിതരണം ചെയ്തു



കൊച്ചി: കുഷ്ഠരോഗാശുപത്രിയിലെ അന്തേവാസികള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് ബിപിഎല്‍ കാര്‍ഡ് ലഭിച്ചു. സാനിറ്റോറിയങ്ങളില്‍ കഴിയുന്ന കുഷ്ഠരോഗികള്‍ക്ക് ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതായി ചീഫ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസിന്റെ ഇടപെടലിനെ തുടര്‍ന്നാണു നടപടി. നൂറനാട്, കൊരട്ടി, ചേവായൂര്‍ എന്നിവിടങ്ങളിലെ കുഷ്ഠരോഗ കേന്ദ്രങ്ങളില്‍ കഴിയുന്ന അന്തേവാസികള്‍ക്ക് റേഷന്‍ സാധനങ്ങള്‍ നിഷേധിക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയില്‍ നിന്നും കമ്മീഷന്‍ വിശദീകരണം വാങ്ങിയിരുന്നു.
Next Story

RELATED STORIES

Share it