കുളിക്കാനെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പോലിസ് പിടിയില്‍
BY Sumeera SMR19 April 2016 6:06 AM GMT
Sumeera SMR19 April 2016 6:06 AM GMT
ഷൊര്‍ണൂര്‍: ഭാരതപ്പുഴയില്‍ കുളിക്കാനെത്തിയ വീട്ടമ്മയെ പിന്തുടര്ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പട്ടാമ്പി സ്വദേശിയായ യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ പത്തിന് മുണ്ടായയിലാണ് സംഭവം.
പുഴയില്‍ കുളിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുണ്ടായ സ്വദേശിനിയായ 51കാരിയായ വീട്ടമ്മയെയാണ് യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചത്. കുറ്റിക്കാടുകള്‍ നിറഞ്ഞ വിജനമായ പ്രദേശത്ത് വച്ചാണ് ആക്രമണം നടന്നത്. വീട്ടമ്മയുടെ കഴുത്തി ല്‍ തോര്‍ത്തിട്ട് വലിച്ചു മുറുക്കി കീഴ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മയുടെ നിലവിളി കേട്ട് 300 മീറ്റര്‍ അകലെ മോട്ടോര്‍ ഷെഡിനടുത്ത് വിശ്രമിക്കുകയായിരുന്ന രണ്ടുപേര്‍ സംഭവം നടക്കുന്നിടത്തേക്ക് എത്തിയെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടു. പുഴയിലെ പൊന്തക്കാട്ടില്‍ വച്ച് വസ്ത്രം മാറ്റി ചെറുതുരുത്തി പുതുശ്ശേരി ഭാഗത്തേക്ക് ഓടിക്കയറിയ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി ചെറുതുരുത്തി പോലിസിലേല്‍പ്പിക്കുകയായിരുന്നു.
കഴുത്തില്‍ കുരുക്കിയതിനെ തുടര്‍ന്ന് ശബ്ദിക്കാന്‍ കഴിയാത്തതിനാലും സംഭവത്തിന്റെ ഭീതിയിലുംവീട്ടമ്മ ശനിയാഴ്ച പരാതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പരാതിയില്ലെന്ന കാരണത്താല്‍ ബന്ധുവിനെ വിളിച്ചുവരുത്തി ചെറുതുരുത്തി പോലിസ് യുവാവിനെ വിട്ടയച്ചു. തുടര്‍ന്ന് വീട്ടമ്മ ഇന്നലെ ഷൊര്‍ണൂര്‍ പോലിസില്‍ പരാതി നല്കി.
പരാതിയുടെ വിശദാംശം ചെറുതുരുത്തി പോലിസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ പ്രതിയെ ജാമ്യത്തിലെടുത്ത ബന്ധു തന്നെ വീണ്ടും പോലിസില്‍ ഹാജരാക്കുകയായിരുന്നു. കഴുത്തില്‍ ആഭരണങ്ങളൊന്നുമില്ലാതിരുന്ന സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചത് പീഡന ശ്രമമാണെന്ന് കരുതുന്നതായും വിശദമായ ചോദ്യംചെയ്യലിന് ശേഷം ഇന്ന് തുടര്‍ നടപടി സ്വീകരിക്കുമെന്നും പോ ലിസ് അറിയിച്ചു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT