Flash News

കുല്‍ഭൂഷനെ പിടികൂടിയത് ഇറാനില്‍നിന്നെന്ന് ഐഎസ്‌ഐ മുന്‍ ഓഫിസര്‍



ഇസ്്‌ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്താന്റെ വാദങ്ങള്‍ക്ക് തിരിച്ചടിയായി പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മുന്‍ ഓഫിസറുടെ വെളിപ്പെടുത്തല്‍. കുല്‍ഭൂഷണ്‍ ജാദവിനെ പിടികൂടിയത് ഇറാനില്‍നിന്നാണെന്നാണ് മുന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥനായ അജ്മദ് ഷുഹൈബ് വെളിപ്പെടുത്തിയത്. ഇന്ത്യക്കാരനും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനുമായ ജാദവിനെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍നിന്നാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പാകിസ്താന്‍ അവകാശപ്പെട്ടിരുന്നത്. ഇയാള്‍ രാജ്യത്ത് ചാരപ്രവര്‍ത്തനം നടത്തിവന്നിരുന്നതായും പാകിസ്താന്‍ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it