kozhikode local

കുറ്റിയാടി-മുള്ളന്‍കുന്ന്് റോഡ് തകര്‍ന്നു

കുറ്റിയാടി: ബസ്സോട്ടമുള്ളതും നൂറുകണക്കിന്ന് യാത്രക്കാര്‍ ആശ്രിയക്കുന്നതുമായ കുറ്റിയാടി-മരുതോങ്കതര -മുള്ളന്‍കുന്ന് റോഡ് തകര്‍ച്ചയുടെ നെല്ലിപ്പടിയില്‍. മുണ്ടക്കുറ്റി മുതല്‍ മുള്ളന്‍കുന്ന് വരെയുള്ള റോഡ് ഭാഗം ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
മുണട്ടക്കുറ്റിക്കടുത്ത് റോഡിന്ന് കുറുകെയുള്ള കനാല്‍ പാലവും അപകടാവസ്ഥയിലാണ്.മലയോര മേഖലയായ പശുക്കടവ്, ചെമ്പനോട ഭാഗങ്ങളിലേക്ക് എത്തിപ്പെടാനുള്ള ആദ്യകാല റോഡാണിത്. വീതി കുറഞ്ഞ േറാഡില്‍ വെള്ളമൊഴുകിപ്പോകുനള്ള ഓവു ചാലുകള്‍ പല ഭാഗങ്ങളിലുമില്ല. പല ഭ.ഗങ്ങളിലും മഴ വെളളമൊഴുകുന്നത് റോഡ്് വഴിയാണ്.
ഇതു കാരണം വലിയ തുക ചെലവിട്ട് ടാറിുങ്ങ് നടത്തുന്ന റോഡ് ഒരു മഴയില്‍ തന്നെ പൊട്ടിപ്പൊളിയുന്ന സ്ഥിതിയുണ്ട്.    ഇതു കൂടാതെ പശുക്കടവ്, മരുതോങ്കര എന്നിവടിങ്ങളിലെ ക്വാറികളില്‍ നിന്നും കരിങ്കല്‍ കയറ്റിപ്പോകുന്ന ടിപ്പറുകളുടെ ഇടതടവില്ലാത്ത ഓട്ടവും റോഡ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്നു.റോഡ് പൊട്ടിപ്പൊളിഞ്ഞ യാത്ര ദുഷ്—ക്കരമായപ്പോള്‍ ജനങ്ങളുടെ പ്രതിഷേധം കടുത്തതിന്നിടയിലാണ് ഈയിടെ കുറെ ഭാഗം ടാറിങ്ങ് നടത്തിയത്. എന്നാല്‍ അത് കുറ്റമറ്റ രീതിയില്‍ നടന്നില്ലെന്നും ജനങ്ങള്‍ക്ക് ആക്ഷേപമുണ്ട്.കാലവര്‍ഷം തുടങ്ങുന്നതോടെ പൊട്ടിപ്പൊളിഞ്ഞ ഈ റോഡു വഴിയുള്ള യാത്ര പരിതാപകരമാവും.
ഈ സാഹചര്യത്തില്‍ റോഡ് നവീകരിക്കണമെന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയില്‍പെടുത്താനായി തോമസ് കാഞ്ഞിരത്തിങ്കല്‍ ചെയര്‍മാനും, ഇയ്യാലില്‍ ബേബി കണ്‍വീനറുമായി വികസന കമ്മിറ്റി രൂപവത്ക്കരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it