thrissur local

കുറ്റകൃത്യങ്ങളെ വ്യാഖ്യാനിച്ച് അവകാശങ്ങളാക്കി മാറ്റുന്നു: ജസ്റ്റിസ് കുര്യന്‍ ജോസഫ്

ഏങ്ങണ്ടിയൂര്‍: കുടുംബത്തോടുള്ള അമര്‍ഷവും അകല്‍ച്ചയും മക്കളെ പലപ്പോഴും ക്രിമിനലുകളാക്കി മാറ്റുന്നുവെന്ന് സുപ്രീം കോടതി ജസ്റ്റിസ് കുരിയന്‍ ജോസഫ്. കുറ്റകൃത്യങ്ങള്‍ വ്യാഖ്യാനിച്ച് അവകാശങ്ങളാണെന്ന അവസ്ഥയിലേക്ക് ശിക്ഷാനിയമം മാറുന്നുണ്ടോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. മാതാപിതാക്കളുടെ ഹൃദയമായിരിക്കണം മക്കളുടെ പ്രഥമ ഭവനം. ഏങ്ങണ്ടിയൂര്‍ എം.ഐ. മിഷന്‍ ആസ്പത്രിയില്‍ സംഘടിപ്പിച്ച കുടുംബ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ്.
തെക്കേ മഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവ ബ്രഹ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിച്ചു. മാതൃകാ കുടുംബമായി തെരഞ്ഞെടുത്ത ഒല്ലൂര്‍ കല്ലൂക്കാരന്‍ കൊച്ചറാപ്പായുടെ കുടുംബത്തെ യോഗം ആദരിച്ചു. ആരോഗ്യ കുടുംബം എന്ന വിഷയത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ മുന്‍ ഡയറക്ടര്‍ ഡോ. കെ. പ്രവീണ്‍ലാല്‍, ധാര്‍മ്മിക കുടുംബം എന്ന വിഷയത്തില്‍ ഫോറം ഫോര്‍ ഫെയ്ത്ത് ആന്റ് ഫ്രട്ടേണിറ്റി ചെയര്‍മാന്‍ മുഹമ്മദ് സക്കീര്‍, ആധ്യാത്മിക കുടുംബം എന്ന വിഷയത്തില്‍ പ്രഫ. പി സി തോമസ് എന്നിവര്‍ ക്ലാസ്സെടുത്തു.
Next Story

RELATED STORIES

Share it