thrissur local

കുറുമാലിപ്പുഴയില്‍ ചീങ്കണ്ണിയെ കണ്ടതായി അഭ്യൂഹം

കൊടകര: കുറുമാലിപുഴയില്‍ ആറ്റപ്പിള്ളി കടവിനു സമീപം ചീങ്കണ്ണിയെ കണ്ടതായി അഭ്യൂഹം. ആറ്റപ്പിള്ളി പുഴയോരത്തുള്ള പള്ളത്തേരി അനൂപ് സിംഗിന്റെ ജാതിതോട്ടത്തിലാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ചീങ്കണ്ണികുഞ്ഞിനെ കണ്ടത്.
അനൂപിന്റെ ഭാര്യാപിതാവ് നാരായണനാണ് മുക്കാലടിയോളം നീളം വരുന്ന ചീങ്കണ്ണികുഞ്ഞിനെ കണ്ടത്. ഇയാള്‍ അടുത്തുചെല്ലുന്നതുകണ്ട് ചീങ്കണ്ണി കുഞ്ഞ് പുഴയിലേക്ക് ചാടിരക്ഷപ്പെട്ടു. രണ്ടാഴ്ച മുമ്പ് മറ്റൊരാളും ചീങ്കണ്ണി കുഞ്ഞിനെ കണ്ടിരുന്നു. രണ്ടുമാസത്തോളം മുമ്പ് ഇതേ തോട്ടത്തില്‍ ചീങ്കണ്ണിയുടേതെന്ന് സംശയിക്കുന്ന ഏതാനും മുട്ടകള്‍ കണ്ടിരുന്നതായി അനൂപ് പറയുന്നു. നിരവധിയാളുകള്‍ കുളിക്കാനിറങ്ങുന്ന ആറ്റപ്പിള്ളികടവിന് സമീപം ചീങ്കണ്ണിയുണ്ടെന്ന് വാര്‍ത്ത പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കയാണ്.
Next Story

RELATED STORIES

Share it