Flash News

കുമ്മനത്തിന്റെ യാത്രക്ക് കൊടിപിടിക്കാന്‍ കൂലിക്കെടുത്ത ഇതരസംസ്ഥാന തൊഴിലാളികളും

കുമ്മനത്തിന്റെ യാത്രക്ക് കൊടിപിടിക്കാന്‍ കൂലിക്കെടുത്ത ഇതരസംസ്ഥാന തൊഴിലാളികളും
X

കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ കെടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനും ഇതര സംസ്ഥാന തൊഴിലാളികള്‍. ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ അമിത് ഷാ വന്നതിനോടനുബന്ധിച്ചാണ് ബിജെപി നേതൃത്വം ഇതര സംസ്ഥാനക്കാരെ കൊടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനും കൂലികൊടുത്ത് എത്തിച്ചത്. ജാഥയുടെ മുന്നില്‍ നിന്നവര്‍ വിളിച്ച മുദ്രാവാക്യം മനസ്സിലാവഞ്ഞതിനാല്‍ ഇവര്‍ സ്വന്തം ഭാഷയില്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഹിന്ദിയില്‍ മോശമായതിനാല്‍ അമിത് ഷാ കൊണ്ടുവന്ന ബിജെപി പ്രവര്‍ത്തകരാണ് ഇവരെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന വിശദീകരണം. ജനരക്ഷായാത്രയില്‍ ഡൗണ്‍ ഡൗണ്‍ ബിജെപി എന്നു വിളിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Next Story

RELATED STORIES

Share it