കുമ്പളയിലും പുത്തിഗെയിലും അക്രമം; അഞ്ചുപേര്‍ക്ക് പരിക്ക്
BY Sumeera SMR4 Nov 2015 4:38 AM GMT
Sumeera SMR4 Nov 2015 4:38 AM GMT
കുമ്പള: തിരഞ്ഞടുപ്പിനോടനുബന്ധിച്ച് കുമ്പളയിലും പുത്തിഗെയിലും അക്രമം. എസ്എഫ്ഐ കുമ്പള ഏരിയ ജോയിന്റ് സെക്രട്ടറി കട്ടത്തടുക്കയിലെ ഹസന്(18) മര്‍ദ്ദനമേറ്റു. കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കള്ളവോട്ട് ചെയ്യുന്നത് തടഞ്ഞ വിരോധത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ മുഖാരിക്കണ്ടത്ത് വച്ച് മര്‍ദ്ദിച്ചെന്നാണ് ഹസന്റെ പരാതി. സംഭവത്തില്‍ ആരിഫ്, അഫ്രീദ്, റഫീഖ് എന്നിവര്‍ക്കെതിരേ കുമ്പള പോലിസ് കേസെടുത്തു. അംഗഡിമുഗര്‍ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം പ്രവര്‍ത്തകനുമായ ബാഡുരിലെ ഹസനുല്‍ ബന്ന(46)യ്ക്കും മര്‍ദ്ദനമേറ്റു. പുത്തിഗെ ദേരടുക്ക ബൂത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം തടയുന്നതിനിടെ ഒരു സംഘം മര്‍ദ്ദിച്ചെന്നാണു പരാതി. ബംബ്രാണ തിലക് നഗര്‍ ഡിവൈഎഫ്ഐ യുനിറ്റ് പ്രസിഡന്റ് സുനില്‍ കുമാറിന്(28) മര്‍ദ്ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് റഫീഖ്, അബ്ബാസലി എന്നിവര്‍ക്കെതിരേയും കേസെടുത്തു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് അംഗഡിമുഗറില്‍ സിപിഎം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. റോഡ് തടസ്സപ്പെടുത്തിയതിന് സിപിഎം നേതാവ് ആനന്ദനടക്കം 25 പേര്‍ക്കെതിരേ കുമ്പള പോലിസ് കേസെടുത്തു.
Next Story
RELATED STORIES
കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT