Flash News

കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
X


തിരുവനന്തപുരം: സ്വന്തം കേസുകള്‍ സ്വയം വാദിക്കുന്ന കുപ്രസിദ്ധ കള്ളന്‍,   'വക്കീല്‍ സജീവ് ' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന  അന്തര്‍ സംസ്ഥാന മോഷ്ടാവിനെ പത്തോളം മോഷണം നടത്തിയതിന് സിറ്റി ഷാഡോ പോലീസ് പിടികൂടി.പാലക്കാട് ഒറ്റപ്പാലം, തോട്ടക്കര, ശ്രീകൃഷ്ണ വിലാസത്തില്‍  സജീവ് (55)നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയതത്.
കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്വാര്‍ട്ടേസില്‍ ഇക്കഴിഞ്ഞ ജനുവരി മാസം പതിനാറം തീയതി പകല്‍ സമയം നടന്ന ഇരുപത് പവന്‍ മോഷണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ് രൂപികരിച്ച പ്രത്യേക ഷാഡോ അന്വേഷണ സംഘമാണ് സജീവിനെ പിടികൂടിയത്. ഇയാളെ പിടികൂടി ചോദ്യം ചെയ്തതില്‍ ശാസ്തമംഗലത്തെ ഒരു ഓഫീസില്‍ നടന്ന മോഷണം, കോട്ടയം മെഡിക്കല്‍ കോളെജ് ഡി.എം.ഓ ക്വാര്‍ട്ടേഴ്‌സിലെ മോഷണം, കോട്ടയം ബേക്കര്‍ ജംഗ്ഷനില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഫീസിലെ മോഷണം, മനോരമ ജംഗ്ഷനു സമീപമുള്ള ഓഫീസില്‍ കയറി അയ്യായിരം രൂപ കവര്‍ന്നത്, തിരുവല്ല തേജസ്സ് ക്ലിനിക്കില്‍ കയറി ഒന്നര ലക്ഷം രൂപ കവര്‍ന്നത്, തിരുവല്ല സെന്റ് ജോണ്‍സ് കോളെജ് ഓഫീസില്‍ കയറി അന്‍പതിനായിരം രൂപ കവര്‍ന്നത്, കര്‍ണ്ണാടകയിലുള്ള മണിപ്പാല്‍ മെഡിക്കല്‍ കോളെജ് ക്വാര്‍ട്ടേഴ്‌സില്‍ കയറി പത്ത് പവന്‍ കവര്‍ന്ന കേസ്, അവിടെ തന്നെ മറ്റൊരു ക്വാര്‍ട്ടേഴ്‌സില്‍ കയറി വില കൂടിയ വാച്ചും പണവും കവര്‍ന്ന കേസ്സ് എന്നിവ നടത്തിയതായി ഇയാള്‍ സമ്മതിച്ചു' കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി മോഷണ രംഗത്തുള്ള സജീവ്, പ്രധാനമായും ഫ്‌ലാറ്റുകയ്യിലും, ക്വാര്‍ട്ടേഴ്‌സുകളിലും, ഓഫീസുകളിലും പകല്‍ സമയങ്ങളില്‍ ആളില്ലാത്ത തക്കം നോക്കിയാണ് മോഷണങ്ങള്‍ നടത്തിയിരുന്നത്.
സിറ്റി പൊലീസ് കമ്മീഷണര്‍ പി.പ്രകാശിന്റെ നേതൃത്വത്തില്‍ ഡി.സി.പി ജി.ജയദേവ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഏ.സി പ്രമോദ് കുമാര്‍.എ, കഴക്കൂട്ടം സി.ഐ അജയകുമാര്‍, എസ്.ഐ സുധീഷ്,ഷാഡോ എ.എസ്.ഐമാരായ അരുണ്‍ കുമാര്‍, യശോധരന്‍ ഷാഡോ ടീമംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.
Next Story

RELATED STORIES

Share it