kozhikode local

കുന്ദമംഗലത്തെ ഗതാഗതക്കുരുക്കിന് ഇനിയും പരിഹാരമായില്ല

കുന്ദമംഗലം: ഗതാഗത കുരിക്കില്‍ വീര്‍പ്പു മുട്ടി കുന്നമംഗലം. പരിഹാരം കാണാനാവാതെ അധികൃതരും പോലിസും കുഴയുന്നു.  ഇന്നലെ ബാലസംഘം സംഘടിപ്പിച്ച ബാലദിന റാലിക്കിടെ മണിക്കൂറുകളളോളം ദേശീയ പാത സ്തംഭിച്ചു. ഗതാഗത കുരുക്കില്‍പെട്ട് സ്തീകളടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാരും സ്വകാര്യ സ്ഥാപനങ്ങിലെ ജീവനക്കാരും മണിക്കൂറുകളോളം കുന്ദമംഗലത്ത് കുടുങ്ങി. രാത്രിയോടെയാണ് ഗതാഗതം പൂര്‍വ സ്ഥിതിയിലയത്. ഘോഷയാത്ര നടപ്പാതയിലൂടെ കടത്തിവിട്ടാണ് പോലിസ് ഗതാഗത പ്രശ്‌നം പരിഹരിച്ചത്. ഗതാഗതം നിയന്ത്രിക്കാന്‍ വേണ്ടത്ര പോലിസ് ഇല്ലാത്തതും ഗതാഗത കുരുക്കിന് ഇടയാക്കി. വരും ദിവസങ്ങളില്‍ മര്‍ക്കസ് സമ്മേളനം നടക്കുന്നതിനാല്‍ ഗതാഗത കുരുക്ക് രൂക്ഷമാകാന്‍ സാധ്യതയുണ്ട്. സമ്മേളനത്തിന് എത്തുന്നവര്‍ക്ക് വേണ്ടി വിപുലമായ പാര്‍ക്കിംങ് സൗകര്യങ്ങള്‍ മര്‍ക്കസ് അധികൃതര്‍ ഒരുക്കിയിട്ടുണ്ടെങ്കിലും നൂറുക്കണക്കിന് വാഹനങ്ങള്‍ ഒരേ സമയം കുന്ദമംഗലത്ത് എത്തുന്നത് ഗതാഗത കുരുക്കിന് ഇടയാക്കും. സമീപ ജില്ലയില്‍ നിന്നടക്കം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് വരുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍ അകപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ ഗതാഗത നിയന്ത്രണത്തിന്  വേണ്ടത്ര പോലിസിനെ നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it