thrissur local

കുതിരാന്‍ തുരങ്ക നിര്‍മാണം ഏപ്രില്‍ ആദ്യവാരം പുനരാരംഭിക്കും

തൃശൂര്‍: കഴിഞ്ഞ ഒരുമാസമായി നിര്‍ത്തിവെച്ച ദേശീയപാത കുതിരാനിലെ തുരങ്ക നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ പുനരാരംഭിക്കുമെന്ന് കമ്പനി വാക്താക്കള്‍. തുരങ്കനിര്‍മ്മാണവുമായി ബന്ധപ്പെട്ട് രണ്ട് പേരുടെ സ്ഥലം കൂടി ഏറ്റെടുക്കാന്‍ ദേശീയപാത അതോറിറ്റി നീക്കം തുടങ്ങി.
കഴിഞ്ഞ ഫെബ്രുവരി 24 മുതലാണ് തുരങ്ക നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചത്. ദേശീപാത നിര്‍മ്മാണപ്രവര്‍ത്തികള്‍ ഏറ്റെടുത്ത കരാര്‍ കമ്പനിയായ കെ.എം.സി തുരങ്കനിര്‍മ്മാണപ്രവര്‍ത്തികള്‍ നടത്തുന്ന പ്രഗതി എന്‍ജനീയറിങ്ങിന് 40 കോടിരുപ കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടസപ്പെട്ടത്. പ്രഗതി എന്‍ജിനീയറിങ്ങ് വര്‍ക്‌സ എം.ഡിയുമായി കെ.എം.സി കമ്പിനി അധികൃതര്‍ നടത്തിയ ചര്‍ച്ചയിലെ ധാരണയെ തുടര്‍ന്നാണ് ഒരുമാസമായി നിര്‍ത്തിവെച്ച നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഈസ്റ്ററിന് ശേഷം പുനരാരംഭിക്കുന്നത്. തുരങ്ക നിര്‍മ്മാണത്തിന്റെ ഭാഗമായി രണ്ട് സ്വകാര്യ വ്യക്തികളുടെ കൂടി സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്ര ഗതാഗത ഉപരിതല മന്ത്രാലയം നീക്കം ആരംഭിച്ചു.
സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിഞ്ജാപനം കഴിഞ്ഞ ദിവസം കേന്ദ്രഗതാഗത ഉപരിതല മന്ത്രാലയം മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തി.1835 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് പൊന്നും വിലയക്ക് ഏറ്റെടുക്കുന്നത്. അതിനിടെ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ തുരങ്ക മുഖത്തിലെ പാറപൊട്ടിക്കാനുള്ള നീക്കം തടസപ്പെട്ടു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിക്കാത്ത് മൂലമാണ് പറാപൊട്ടിക്കല്‍ വൈകുന്നത്. 12 ഹെക്ടറോളം സ്ഥലത്തെ പാറപൊട്ടിച്ച് നീക്കുന്നതിനാണ് കേന്ദ്ര വനപരിസഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്നത്.
കുതിരാനിലെ ആദ്യ തുരങ്കത്തിലെ 20 ശതമാനം പണിമാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. മണ്ണുത്തി-വടക്കുഞ്ചരി ആറുവരിപ്പാത നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് ആറ് മാസകാലാവധി നീട്ടികിട്ടണമെന്നാവശ്യപ്പെട്ട് കരാര്‍ കമ്പനി ദേശീയപാത അതോറിറ്റിക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. കരാര്‍ കമ്പനി നല്‍കിയ കത്തിന് യാതൊരു മറുപടിയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദേശീയപാത അതോററ്റി നല്‍കാന്‍ തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it