Flash News

കുതിരവണ്ടിയില്‍ കയറിയ 'പാത്തു' പുലിവാല് പിടിച്ചു

കുതിരവണ്ടിയില്‍ കയറിയ പാത്തു പുലിവാല് പിടിച്ചു
X


കോഴിക്കോട്: മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം നേടിയെത്തിയ സുരഭി ലക്ഷ്മി കുതിരവണ്ടിയില്‍ കയറിയത് പുലിവാലായി. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിന് സുപ്രീം കോടതി നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി സ്വീകരണത്തിന് കുതിരയെ ഉപയോഗിച്ചതിനെതിരേ നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ക്കും പൊലീസ് മേധാവിക്കും മൃഗക്ഷേമ ബോര്‍ഡ് നിര്‍ദേശം നല്‍കി. പുരസ്‌കാരം ലഭിച്ചതിനെത്തുടര്‍ന്ന് സ്വദേശമായ നരിക്കുനിയില്‍ സുരഭിക്ക് കഴിഞ്ഞമാസം നാട്ടുകാര്‍ ചേര്‍ന്നൊരു സ്വീകരണം നല്‍കിയിരുന്നു. സംഗതി ഒന്നു കളറായിക്കോട്ടെന്നു കരുതി സുരഭിയെ ആനയിക്കാന്‍ കുതിരയെ പൂട്ടിയ രഥമാണ് നാട്ടുകാര്‍ തയ്യാറാക്കിയത്. രഥത്തിലേറിയ സുരഭിയുടെ ചിത്രങ്ങളും ആനയിക്കുന്ന നാട്ടുകാരുമെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു.
പിന്നാലെ പണി വരുമെന്ന് ആരും ഓര്‍ത്തില്ല. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയേണ്ട ജില്ലാ അധികാരികള്‍ നടപടിയെടുത്തില്ലെന്ന് പരാതി സമര്‍പ്പിച്ച റോയല്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ് എന്ന സംഘടനയിലെ അംഗം വിനോദ് കുമാര്‍ ദാമോദര്‍ ചൂണ്ടിക്കാട്ടി.

[related]
Next Story

RELATED STORIES

Share it