'കുട്ടി ജയിലില്‍ പോവുന്നത് ആദ്യമായല്ല'

തിരുവനന്തപുരം: തലശ്ശേരിയില്‍ ദലിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയത്തില്‍ ്രപതികരിക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍നിന്നു തിരിച്ചെത്തിയശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കുട്ടിയെ ജയിലടച്ചിട്ടില്ല. അമ്മ കുട്ടിയെ ഒപ്പം കൊണ്ടുപോയതാണ്. അതില്‍ താന്‍ എന്തു ്രപതികരിക്കാന്‍. കുട്ടി ജയിലില്‍ പോവുന്നത് ആദ്യത്തെ സംഭവമല്ല. എത്രയോ ആദിവാസിക്കുട്ടികള്‍ അമ്മമാര്‍ക്കൊപ്പം മുമ്പ് ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. സിപിഎം അധികാരത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ ജയില്‍നിറയ്ക്കല്‍ സമരം നടത്തേണ്ടിവരുമെന്ന് എ കെ ആന്റണി പറഞ്ഞിരുന്നു. അതനുസരിച്ചാണോ ഈ സംഭവമെന്നും മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞദിവസം സംഭവത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ തനിക്കൊന്നും പറയാനില്ലെന്നും പോലിസിനോടു ചോദിക്കണമെന്നുമായിരുന്നു പിണറായിയുടെ ്രപതികരണം.
Next Story

RELATED STORIES

Share it