Pathanamthitta local

കുട്ടികള്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാവണം: വീണാജോര്‍ജ് എംഎല്‍എ

പത്തനംതിട്ട: വിദ്യാര്‍ഥികള്‍ പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകണമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. ലോക പുകയില വിരുദ്ധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. വീടുകളിലോ സമീപത്തോ ആരെങ്കിലും പുകയില ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കണമെന്നും സ്‌കൂളുകളില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ഭയം കൂടാതെ അധികൃതരെ അറിയിക്കാന്‍ കുട്ടികള്‍ തയാറാകണമെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ ഓഫിസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭാധ്യക്ഷ രജനി പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എ എല്‍ ഷീജ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡിഎംഒ ഡോ. എ ല്‍ അനിതാകുമാരി പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ.സി എസ് നന്ദിനി, നഗരസഭാ ഉപാധ്യക്ഷന്‍ പി കെ ജേക്കബ്, കൗണ്‍സിലര്‍ വിത്സണ്‍ ടി കോശി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ട്രെയിനിങ് കമ്മീഷണര്‍ മാത്യുസണ്‍ പി തോമസ്, ആര്‍സിഎച്ച് ഓഫിസര്‍ ഡോ.ആര്‍ സന്തോഷ് കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം ആര്‍ അനില്‍കുമാര്‍, മാസ് മീഡിയ ഓഫീസര്‍ റ്റി കെ അശോക് കുമാര്‍, സുനില്‍ കുമാര്‍ സംസാരിച്ചു. പരിപാടിയുടെ മുന്നോടിയായി നടന്ന റാലിയില്‍ വിവിധ നഴ്‌സിങ് കോളജുകളിലെ വിദ്യാര്‍ഥികളും സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് അംഗങ്ങളും പങ്കെടുത്തു. കലക്ടറേറ്റില്‍ നിന്നും ആരംഭിച്ച റാലി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ ചന്ദ്രഗോപാല്‍ ഫഌഗ് ഓഫ് ചെയ്തു.
Next Story

RELATED STORIES

Share it