wayanad local

കുട്ടികളുടെ വിനോദയാത്ര തടഞ്ഞ വിദ്യാഭ്യാസ വകുപ്പ് നടപടിയില്‍ പ്രതിഷേധം

വെള്ളമുണ്ട: ഏറെ നാളത്തെ തയ്യാറെടുപ്പുകള്‍ക്കു ശേഷം അവസാന മണിക്കൂറില്‍ വിദ്യാലയത്തില്‍ നിന്നുള്ള വിനോദയാത്രയ്ക്ക് അനുമതി പിന്‍വലിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധമുയരുന്നു. തരുവണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ വൈകീട്ട് ആരംഭിക്കേണ്ട വിനോദയാത്രയ്ക്കുള്ള അനുമതിയാണ് ഡിഇഒ അവസാന മണിക്കൂറില്‍ നിഷേധിച്ചത്. രണ്ടുദിവസം മുമ്പ് രേഖാമൂലം അനുമതി നല്‍കിയിരുന്നെങ്കിലും ഇന്നലെ വൈകീട്ട് നേരത്തെ നിശ്ചയിച്ച യാത്ര പോവരുതെന്നു ടെലിഫോണിലൂടെ പ്രധാനാധ്യാപകനെ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് യാത്ര റദ്ദാക്കിയതായി ഹെഡ്മാസ്റ്റര്‍ അധ്യാപകരെയും യാത്രയ്ക്കായി ഭക്ഷണവും വസ്ത്രവുമുള്‍പ്പെടെ തയ്യാറാക്കി നില്‍ക്കുന്ന വിദ്യാര്‍ഥികളെയും അറിയിച്ചു. സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ഥികളും അധ്യാപകരുമാണ് രണ്ടു ദിവസങ്ങളിലായി ബംഗളൂരു, മൈസൂരു വിനോദയാത്രയ്ക്ക് തയ്യാറെടുത്തത്. വാഹനവും താമസസ്ഥലവും ഭക്ഷണവുമെല്ലാം മുന്‍കൂട്ടി ഏര്‍പ്പാട് ചെയ്ത ശേഷമാണ് അവസാന നിമിഷത്തില്‍ യാത്ര റദ്ദാക്കിയത്. നടപടിക്കെതിരേ രക്ഷിതാക്കള്‍ ഇന്നു ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കും.
Next Story

RELATED STORIES

Share it