kasaragod local

കുട്ടമത്ത് സ്‌കൂളിന് 3.2 കോടിയുടെ കെട്ടിടം നിര്‍മിക്കും: മന്ത്രി

ചെറുവത്തൂര്‍: കുട്ടമത്ത് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നബാര്‍ഡ് സ്‌കീമില്‍ ഉള്‍പ്പെടുത്തി 3.2 കോടി രൂപയുടെ കെട്ടിടം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഗ്രാമ വികസന മന്ത്രി കെ സി ജോസഫ് പറഞ്ഞു.
കുട്ടമത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം പി സി സുബൈദ, ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വെങ്ങാട്ട് കുഞ്ഞിരാമന്‍, പഞ്ചായത്തംഗം കെ സത്യഭാമ, പി നാരായണന്‍, ലത്തീഫ് നീലഗിരി, കെ കെ ബാലകൃഷ്ണന്‍, എ കെ ചന്ദ്രന്‍, എം പി ദാമോദരന്‍, ടി നാരായണന്‍, പ്രിന്‍സിപ്പല്‍ സൂര്യ നാരായണ കുഞ്ചുരായര്‍, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ഹെഡ്മാസ്റ്റര്‍ പി വി ദേവരാജ് സംസാരിച്ചു.
Next Story

RELATED STORIES

Share it