kannur local

കുടുംബശ്രീ സ്‌കൂള്‍ജില്ലാതല പരിശീലനം ഇന്നു മുതല്‍



തളിപ്പറമ്പ്: സംസ്ഥാനത്തെ മുഴുവന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള കുടുംബശ്രീ സ്‌കൂളിന്റെ ആദ്യഘട്ടമായി ജില്ലയിലെ 88 സിഡിഎസ്സുകളില്‍ നിന്നുള്ള ആര്‍പിമാര്‍ക്കുള്ള പരിശീലനം ഇന്ന് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍പാര്‍ക്കില്‍ ആരംഭിക്കും. മാസ്റ്റര്‍ അധ്യാപകര്‍ക്കും മോണിറ്ററിങ് ടീമിനുമായി രണ്ട് ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനമാണ് നല്‍കുക. കുടുംബശ്രീ സംഘടനാ സംവിധാനം, പദ്ധതികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍, അഴിമതി വിമുക്ത സമൂഹം, ആരോഗ്യ ശുചിത്വ കാര്‍ഷിക മേഖലകളില്‍ ഏറ്റെടുക്കേണ്ട പരിപാടികള്‍, മദ്യം മയക്കുമരുന്ന് ഉപയോഗത്തിനെതിരേ കുടുംബശ്രീ എന്നീ ആറ് വിഷയങ്ങളാണ് കുടുംബശ്രീ സ്‌കൂളിന്റെ സിലബസുകള്‍. ഈമാസം 21, 22 തിയ്യതികളില്‍ ആദ്യ ക്ലാസുകള്‍ സംഘടിപ്പിക്കും. തുടര്‍ന്നുള്ള ആറ് ശനി, ഞായര്‍ ദിവസങ്ങളിലായി അയല്‍ക്കൂട്ടതലത്തില്‍ തന്നെ മുഴുവന്‍ ക്ലാസുകളും നടക്കും. പങ്കെടുക്കുന്നവര്‍ക്ക് മുഴുവന്‍ കുടുംബശ്രീയെ കുറിച്ചുള്ള സമ്പൂര്‍ണ കൈപ്പുസ്തകവും സാക്ഷ്യപത്രവും നല്‍കാനാണ് പദ്ധതി. ഇനി മുതല്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കുടുംബശ്രീ സ്‌കൂള്‍ സാക്ഷ്യപത്രം മാനദണ്ഡമായിരിക്കും.
Next Story

RELATED STORIES

Share it