കുടുംബത്തിന്റെ ആത്മഹത്യ: ഖത്തര്‍ പ്രവാസി മുഖ്യമന്ത്രിക്ക് പരാതി നല്കി
BY Sumeera SMR6 Dec 2015 4:44 AM GMT
Sumeera SMR6 Dec 2015 4:44 AM GMT
ദോഹ: കിളിമാനൂരിലെ കൂട്ട ആത്മഹത്യക്കു പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ദുരന്തത്തില്‍ മരിച്ച ജാസ്മിന്റെ ഭര്‍ത്താവ് അബ്ദുല്‍റഹീം മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പരാതി നല്കി. ജാസ്മിന്റെ കുടുംബത്തിലെ രണ്ടു സ്ത്രീകള്‍ ജാസ്മിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ദുരന്തത്തിനു കാരണക്കാരനായ ബന്ധു രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും റഹീം പറഞ്ഞു.നവംബര്‍ 29നാണ് ദോഹയില്‍ ബിസിനസ്സുകാരനായ അബ്ദുല്‍ റഹീമിന്റെ ഭാര്യ ജാസ്മിനും മകള്‍ മൂന്നു വയസ്സുകാരി ഫാത്തിമയും കിളിമാനൂര്‍ ആക്കുളം കായലില്‍ ചാടി ആത്മഹത്യ ചെയ്തത്. പിറ്റേദിവസം ജാസ്മിന്റെ സഹോദരി സജിനയും തീവണ്ടിക്കു മുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഖത്തറിലെ ഇന്ത്യന്‍ എംബസി വഴി നിയമനടപടികള്‍ക്കൊരുങ്ങുകയാണ് റഹീമും ജാസ്മിന്റെ സഹോദരന് റിയാസും.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT