kozhikode local

കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കാന്‍ 2.75 കോടിയുടെ ഭരണാനുമതി

കോഴിക്കോട്: ജില്ലയില്‍ എംഎല്‍എമാരുടെ ആസ്തി വികസന പദ്ധതിയില്‍ 130 പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു. അഞ്ച് കോടി രൂപയുടെ ആസ്തിവികസന ഫണ്ട് ഉപയോഗപ്പെടുത്തിയാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുക. 2017-18 വര്‍ഷത്തില്‍ എംഎല്‍എമാര്‍ ശുപാര്‍ശ ചെയ്ത 198 പ്രവൃത്തികളിലാണ് 130 പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചത്. ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കാന്‍ 2.75 കോടി രൂപയുടെ അനുമതി ലഭിച്ചു.ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ 1.03 കോടി രൂപ ഉപയോഗപ്പെടുത്തി ഹെഡ്മാസ്സ് ലൈറ്റ് സ്ഥാപി—ക്കും. ഉള്ള്യേരി ഗ്രാമപഞ്ചായത്തില്‍ 1.76 കോടിയുടെ ഭൂഗര്‍ഭ ശ്മശാനം സ്ഥാപിക്കും. പ്രശാന്തി ഗാര്‍ഡന്‍ മാതൃകയിലായിരിക്കും ശ്മശാന നിര്‍മാണം പൂര്‍ത്തീകരിക്കുക. അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കുന്നതുള്‍പ്പടെയുള്ള വികസന പ്രവൃത്തികള്‍ക്കാണ് ആസ്തി വികസന ഫണ്ട് വിനിയോഗിക്കുക. എസ്റ്റിമേറ്റ് പൂര്‍ത്തിയാക്കാത്ത പ്രവൃത്തികളുടെ നടപടികള്‍ 31 ന് മുന്‍പ് പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കണം. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അസ്സിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ കെ പി വേലായുധന്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എം കെ രാജന്‍, എംഎല്‍എമാരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it