Kollam Local

കുടിവെള്ള വിതരണത്തില്‍ കോര്‍പ്പറേഷന്‍ തികഞ്ഞ പരാജയം: യൂത്ത് കോണ്‍ഗ്രസ്

കൊല്ലം:വേനല്‍ കടുത്ത സമയത്ത് ജല ദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം നടത്തുന്നതില്‍ കൊല്ലം കോര്‍പ്പറേഷന്‍ അധികൃതര്‍ നിരുത്തരവാദമായാണ് പെരുമാറുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ്. പൈപ്പുകളിലൂടെ വളരെ പരിമിതമായാണ് ജലം ലഭിക്കുന്നത്. ഈ ജലം മാലിന്യം നിറഞ്ഞതും ഉപയോഗയോഗ്യമല്ലാത്തതുമാണ്. ടാങ്കറിലൂടെയുള്ള കുടിവെള്ള വിതരണം താന്നി ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളില്‍ കോര്‍പ്പറേഷന്‍ നടത്തുന്നില്ല. ഇതിനെതിരെ പ്രതികരിക്കാന്‍ സാധാരണ ജനങ്ങള്‍ക്കാവുന്നില്ല. കോര്‍പ്പറേഷന്‍ അധികൃതര്‍ ധാര്‍ഷ്ഠ്യത്തോടെ പെരുമാറുന്നു. കുടിവെള്ള വിതരണത്തില്‍ കൊല്ലം കോര്‍പ്പറേഷന്‍ തികഞ്ഞ പരാജയമാണന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കൊല്ലം കോര്‍പ്പറേഷനിലേക്ക് മാര്‍ച്ചും ഉപരോധവും സംഘടിപ്പിച്ചു. മാര്‍ച്ചിലും ഉപരോധത്തിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒഴിഞ്ഞ കുടങ്ങളുമായി പങ്കെടുത്തു. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് എസ് ജെ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം അധ്യക്ഷത വഹിച്ചു. പാര്‍ലമെന്റ് വൈസ്പ്രസിഡന്റ് അരുണ്‍രാജ്, വിഷ്ണു വിജയന്‍, ഒ ബി രാജേഷ്, സച്ചിന്‍, ഹര്‍ഷാദ് കുരീപ്പുഴ, ഷാന്‍ വടക്കേവിള, മുനീര്‍ ബാനു, ഉളിയക്കോവില്‍ ഉല്ലാസ്, അജു ചിന്നക്കട, ഷെഹീര്‍, ജെമിനു, എകെ താജുദീന്‍, രഞ്ജിത്ത്, ആനന്ദ് തിരുമുല്ലാവാരം, ആഷിക് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it