thrissur local

കുടിവെള്ള പ്രശ്‌നം : എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ ഉപരോധിച്ചു



തൃശൂര്‍: കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ്് കോളജിലെ പ്രിന്‍സിപ്പാല്‍ ഇന്ദിരാദേവിയെ വിദ്യാര്‍ഥികള്‍ മണിക്കൂറുകളോളം ഉപരോധിച്ചു. പീച്ചി ഡാമില്‍ നിന്നുള്ള കലങ്ങിയ വെള്ളമാണ് ഹോസ്റ്റലിലും മെസ്സിലും ലഭ്യമാകുന്നതെന്നും ഇതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. പുരുഷ വനിതാ ഹോസ്റ്റലുകളിലായി 700  ഓളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളാണ് താമസിക്കുന്നത്. കുടിക്കാനും കുളിക്കാനും ഭക്ഷണം പാകം ചെയ്യാനുമെല്ലാം മലിനമായ ജലം ഉപയോഗിക്കുന്നതുമൂലം 10 വിദ്യാര്‍ഥികളെ മഞ്ഞപ്പിത്തം ബാധിച്ചും രണ്ട് വിദ്യാര്‍ഥികളെ ടൈഫോയ്ഡ് ബാധിച്ചും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. കൂടാതെ മലിനജലം ഉപയോഗശൂന്യമാണെന്ന പഠന റിപോര്‍ട്ടും വന്നിട്ടുണ്ട്. കുടിവെള്ളപ്രശ്‌നം മൂലം വേണ്ടത്ര പഠിക്കാനാകാത്തതിനാലും വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാലും ഈ മാസം 19ന് നടക്കുന്ന യൂണിവേഴ്‌സിറ്റി 6ാം സെമസ്റ്റര്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ പോലിസും ഡിവിഷന്‍ കൗണ്‍സിലര്‍ വി കെ സുരേഷും കോളജ് പ്രിന്‍സിപ്പലുമായി നടത്തിയ ചര്‍ച്ചയില്‍ ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം എത്തിക്കാമെന്ന ഉറപ്പിന്മേലാണ് മണിക്കൂറുകളോളം നീണ്ടുനിന്ന ഉപരോധ സമരം വിദ്യാര്‍ഥികള്‍ അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it