kasaragod local

കുടിവെള്ള പദ്ധതി കുമ്പള സുനാമി കോളനിക്ക് സമര്‍പ്പിച്ചു

കുമ്പള: പീപ്പിള്‍സ് ഫൗണ്ടേഷന്‍ വഴി തൃശൂരിലെ ദമ്പതികള്‍ കുമ്പള സുനാമി കോളനിക്ക് സമ്മാനിച്ച കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ച് കോളനി വാസികള്‍ക്ക് സമര്‍പ്പിച്ചു. കോളനിയില്‍ നടന്ന ചടങ്ങില്‍ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പുണ്ടരികാക്ഷ ഉദ്ഘാടനം ചെയ്തു.
പീപ്പിള്‍സ് ഫൗണ്ടേഷന്‍ സംസ്ഥാന സെക്രട്ടറി സി പി ഹബീബ് റഹ്മാന്‍, മുഹമ്മദ് ശാഫി, വാര്‍ഡ് മെംബര്‍ സുധാകര കാമത്ത്, കെ രാമകൃഷ്ണന്‍, മജീദ്, അഷ്‌റഫ് ബായാര്‍, അബ്ദുല്‍ ലത്തീഫ് കുമ്പള സംസാരിച്ചു.
തൃശൂര്‍ പെരുമ്പാവൂര്‍ സ്വദേശിനി മുഹ്‌സീന തനിക്ക് ലഭിച്ച മഹര്‍(വിവാഹമൂല്യം) ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. കഴിഞ്ഞ ഏപ്രില്‍ എട്ടിന്് തൃശൂര്‍ എടവിലങ്ങാട് സ്വദേശി മുഹമ്മദ് അശ്ഫാഖും മുഹ്‌സീനയും തമ്മില്‍ വിവാഹിതരായത്. പീപ്പിള്‍സ് ഫൗണ്ടേഷന്‍ മൂന്ന് കുടിവെള്ള പദ്ധതി കള്‍ക്കായാണ് ഈ തുക ചിലവഴിക്കുന്നത്. മുഹമ്മദ് അശ്ഫാഖും മുഹ്‌സീനയും സുനാമി കോളനി സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it