Kottayam Local

കുടിവെള്ളം പാഴാവുന്നത് പതിവാകുന്നു

പൊന്‍കുന്നം: പൊന്‍കുന്നം പാലാ റോഡില്‍ നിന്നും സബ് ജയിലിലേയ്ക്കുള്ള വാട്ടര്‍ അതോറിറ്റിയുട പൈപ്പുപൊട്ടി വെള്ളം പാഴാവുന്നു.
പൊന്‍കുന്നത്തെ സബ് ജയിലിലേക്കാവശ്യമായ കുടിവെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ച പൈപ്പാണ് പൊട്ടി കുടിവെള്ളം പാഴാവുന്നത് .പൊന്‍കുന്നം മാര്‍ക്കറ്റിലുള്ള വാട്ടര്‍ ടാങ്കില്‍ നിന്നും ജയിലിലേയ്ക്ക് നേരിട്ട് സ്ഥാപിച്ചിട്ടുള്ള പൈപ്പാണിത്.ടാങ്കില്‍ നിന്ന് നേരിട്ട് സ്ഥാപിച്ച ലൈനായതിനാല്‍ തന്നെ ടാങ്കിലെത്തുന്ന വെള്ളം ഉടന്‍ നഷ്ടപ്പെടുന്നതിനും ഇത് കാരണമാവുന്നു. ഈ ലൈന്‍ പൊട്ടി മാസങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ് .
Next Story

RELATED STORIES

Share it