Alappuzha local

കുടിയൊഴിപ്പിക്കപ്പെട്ട വഴിയോരക്കച്ചവടക്കാര്‍ പ്രക്ഷോഭവുമായി രംഗത്ത്

അമ്പലപ്പുഴ: കുടിയൊഴിപ്പിക്കപ്പെട്ട വഴിയോരക്കച്ചവടക്കാര്‍ പ്രക്ഷോഭവുമായി രംഗത്ത്. ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയുടെ വടക്ക് ഭാഗത്തെ ഗേററിന് സമീപം കച്ചവടം നടത്തിവന്ന വഴിയോരക്കച്ചവടക്കാരാണ് ചൊവ്വാഴ്ച അമ്പലപ്പുഴ വടക്ക്ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്.
ഗേറ്റിനുസമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഉടമകളുടെയും മറ്റ് കട ഉടമകളുടെയും ഇടപെടല്‍ മൂലം ഒരുമാസം മുന്‍പാണ് ഈ ഭാഗത്തെ വഴിയോരക്കച്ചവടം പഞ്ചായത്ത് ഇടപെട്ട് അവസാനിപ്പിച്ചത്. ഇതിനുശേഷം വഴിയോരക്കച്ചവടം നടക്കാതിരിക്കാന്‍ കടയുടമകളുടെ ചെലവില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിരിക്കുകയാണ്. ഇതോടെ വഴിയോരക്കച്ചവടക്കാര്‍ക്ക് ലഭിച്ചിരുന്ന കച്ചവടവും കൂടി കട ഉടമകള്‍ക്ക് ലഭിച്ചിരിക്കുകയാണ്.
തങ്ങളെ കച്ചവടം നടത്താന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ട് വഴിയോടക്കച്ചവടക്കാര്‍ ആശുപത്രി സൂപ്രണ്ട്, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതുകൊണ്ട് ഫലമില്ലാതെ വന്നതോടെയാണ് വഴിയോരക്കച്ചവടതൊഴിലാളി യൂണിയന്‍ സി ഐ ടി യു അമ്പലപ്പുഴ ഏരിയാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിനുമുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്.
കാന്‍സര്‍ രോഗികളും വൃദ്ധരും വികലാംഗരുടങ്ങുന്നതാണ് വഴിയോരക്കച്ചവടക്കാരില്‍ ഭൂരിഭാഗവും. കച്ചവടം അവസാനിച്ചതോടെ ഇവര്‍ പെരുവഴിയില്‍ ആയിരിക്കുകയാണ്. ഇതിനുഅടിയന്തര പരിഹാരം കാണണമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് യൂണിയന്‍ ജില്ലാസെക്രട്ടറി സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് വൈ താജുദീന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it