Flash News

കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ സിപിഎം കത്തിച്ചു

കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ സിപിഎം കത്തിച്ചു
X
കീഴാറ്റൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസാക്കുന്നതിനെതിരെ വയല്‍ക്കിളി പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്ത്. വയല്‍ക്കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് സമരപ്പന്തലിലെ തീ അണച്ചത്. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.



ഇന്ന് രാവിലെ സര്‍വേക്കായി ഉദ്യോഗസ്ഥരെത്തിയതോടെയാണ് വയല്‍ക്കിളി പ്രവര്‍ത്തകര്‍ സമരം ശക്തമാക്കിയത്. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സമരക്കാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. പോലീസ് സന്നാഹത്തോടെ ആയിരുന്നു റവന്യു ഉദ്യോഗസ്ഥരുടെ വരവ്. ഇതേത്തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മുദ്രാവാക്യം വിളികളോടെ കടുത്ത പ്രതിഷേധം ഉയര്‍ത്തി.
ദേശീയ പാതയ്ക്കായി കീഴാറ്റൂരിലെ വയലിന് മധ്യത്തിലൂടെയാണ് റോഡിന്റെ രൂപരേഖ ഉണ്ടാക്കിയത്. എന്നാല്‍ കൃഷി നടക്കുന്ന വയലില്‍ നിന്ന് റോഡിന്റെ അലൈന്‍മെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരവുമായി രംഗത്തെത്തുകയായിരുന്നു. സിപിഎമ്മിന്റെ വോട്ട് ബാങ്കായ കീഴാറ്റൂരില്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും സമരരംഗത്ത് നിന്നും വിട്ടുനില്‍ക്കാന്‍ സമരസമിതി തയ്യാറായില്ല.വിശാലമായ വയല്‍ഭൂമി ബൈപാസിനായി വിട്ടുകൊടുക്കേണ്ട 58 പേരില്‍ ഭൂരിപക്ഷവും കഴിഞ്ഞ ദിവസം സമ്മതപത്രം കൈമാറിയിരുന്നു. സമരത്തെ തളിപ്പറയുകയും സമരത്തില്‍ പങ്കെടുത്ത 11 പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്ത സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിശബ്ദ ഇടപെടലാണ് സമ്മതപത്രം കൈമാറിയതിനു പിന്നില്‍.  വയല്‍കിളി സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍ അടക്കം ഏതാനും പേരുടെ ഭൂമിയാണ് എനി ഏറ്ററെടുക്കാനുള്ളത്.
Next Story

RELATED STORIES

Share it