kannur local

കീഴല്ലൂര്‍ അണക്കെട്ട് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം

മട്ടന്നൂര്‍: ശുദ്ധജല വിതരണത്തിന് ഉപയോഗിക്കുന്ന കീഴല്ലൂര്‍ അണക്കെട്ടിലും പരിസരത്തും പ്ലാസ്റ്റിക് കുപ്പികളും മദ്യക്കുപ്പികളും നിറയുന്നു. അണക്കെട്ടിനോട് ചേര്‍ന്നുള്ള ജലസേചന വകുപ്പിന്റെ കെട്ടിട പരിസരത്താണ് കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നത്. പദ്ധതി പ്രദേശത്തെ ഒഴിഞ്ഞ സ്ഥലത്തിരുന്നു മദ്യപിക്കുന്ന സംഘം മദ്യക്കുപ്പികള്‍ പരിസരത്ത് വലിച്ചെറിയുകയാണ്. നൂറ് കണക്കിനു കുപ്പികളാണ് ഇവിടെ വലിച്ചെറിഞ്ഞ നിലയിലുള്ളത്.
പകര്‍ച്ച വ്യാധികള്‍ ഉള്‍പ്പെടെയുള്ളവ തടയുന്നതിനു പ്ലാസ്റ്റിക് കവറുകളും മാലിന്യങ്ങളും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയരുതെന്ന നിര്‍ദേശമുണ്ടെങ്കിലും ഇവയൊന്നും ഇവിടെ ബാന്ധകമല്ലെന്ന നിലയിലാണ്. മഴക്കാല രോഗങ്ങള്‍ തടയുന്നതിനു മഴക്കാല പൂര്‍വ ശുചീകരണങ്ങളൊന്നും ഇവിടെ നടത്തിയില്ലെന്നതിനുള്ള തെളിവാണ് മദ്യക്കുപ്പികളും പ്ലാസ്റ്റിക്കുകളും പ്രദേശത്തു പരന്നു കിടക്കുന്നത്.
Next Story

RELATED STORIES

Share it