കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ
BY midhuna mi.ptk22 Jun 2016 4:17 AM GMT
X
midhuna mi.ptk22 Jun 2016 4:17 AM GMT
ഹരാരെ: ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കു പിന്നാലെ സിംബാബ് വെക്കെതിരായ ട്വന്റിയിലും കിരീടം നേടുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. മൂന്നു മല്‍സരങ്ങളുടെ ട്വന്റി പരമ്പരയിലെ അവസാന മല്‍സരമാണ് ഇന്ന് ഹരാരെയില്‍ അരങ്ങേറുന്നത്. പരമ്പരയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമായതിനാല്‍ ഇന്ന് ജയിക്കുന്ന ടീമിന് കിരീടം സ്വന്തമാക്കാനാവും. ഒന്നാം ട്വന്റിയില്‍ സിംബാബ് വെ രണ്ട് റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം ട്വന്റിയില്‍ 10 വിക്കറ്റിന്റെ ഉജ്ജ്വല ജയവുമായി ഇന്ത്യ തിരിച്ചുവരികയായിരുന്നു. ഏകദിന പരമ്പര തൂത്തുവാരിയ മഹേന്ദ്രസിങ് ധോണിയുടെ കീഴിലുള്ള ഇന്ത്യ ട്വന്റിയിലും വിജയക്കൊടി നാട്ടി നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്കിയ ഇന്ത്യ പരിചയസമ്പന്നനായ ധോണിക്കു കീഴില്‍ യുവ ടീമിനെയാണ് സിംബാബ് വെയിലേക്ക് അയച്ചിരിക്കുന്നത്.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT