Flash News

കിഫ്ബിക്കെതിരേ സുധാകരന്‍ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല : മുഖ്യമന്ത്രി



തിരുവനന്തപുരം: കിഫ്ബിക്കെതിരേ ഒരു വാക്കുപോലും മന്ത്രി സുധാകരന്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. വാര്‍ത്ത വളച്ചൊടിക്കുകയായിരുന്നു. ബോധപൂര്‍വം കെട്ടിച്ചമച്ച വാര്‍ത്ത വന്നപ്പോള്‍തന്നെ മന്ത്രി നിഷേധിച്ചു. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിനെ (കിഫ്ബി) മന്ത്രി ജി സുധാകരന്‍ തള്ളിപ്പറഞ്ഞുവെന്നും സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്നും ആരോപിച്ചുള്ള വി ഡി സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മാധ്യമവാര്‍ത്തകളുടെ തെറ്റ് സംബന്ധിച്ച് മന്ത്രി സുധാകരന്‍ തിങ്കളാഴ്ച തന്നെ വ്യക്തമായ പ്രസ്താവന ഇറക്കിയിരുന്നു. ഇത് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ധനവകുപ്പിനും കിഫ്ബിക്കുമെതിരേ താന്‍ പ്രസംഗം നടത്തിയെന്ന വാര്‍ത്ത ഭാവനാസൃഷ്ടിയാണെന്ന് മന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരം സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിക്കെതിരേ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് മന്ത്രി ജി സുധാകരനും വ്യക്തമാക്കി. കിഫ്ബിക്ക് അനുകൂലമായാണ് സംസാരിച്ചത്. കേരളപ്പിറവി മുതല്‍ വികസന പ്രവര്‍ത്തനങ്ങളെ  തടസ്സപ്പെടുത്തുന്ന നിലപാടാണ് മിക്ക വകുപ്പുകളിലും നടക്കുന്നതെന്നാണ് താന്‍ ചൂണ്ടിക്കാട്ടിയത്. പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് ബജറ്റില്‍ പറയുകകൂടി ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന് മാത്രമേ താന്‍ പറഞ്ഞുള്ളൂവെന്ന് സുധാകരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it