kannur local

കിടപ്പുമുറിയില്‍ മൂര്‍ഖന്‍ പാമ്പ്

ഇരിട്ടി: കിടപ്പുമുറിയിലെ കട്ടിലിനടിയിയില്‍ കയറിക്കൂടിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഇരിട്ടി നേരംപോക്ക് പയഞ്ചേരിമുക്ക് റോഡില്‍ ഐഐഎംഎ എല്‍പി സ്‌കൂളിന് സമീപത്തെ കക്കോത്ത് ഹൗസില്‍ ശ്രീനിവാസന്റെ വീട്ടില്‍  കട്ടിലിനടിയില്‍ നിന്നാണ് ഒരു മീറ്ററിലധികം നീളമുള്ള  മൂര്‍ഖനെ പിടികൂടിയത്.
ചൂടില്‍നിന്ന് രക്ഷപ്പെടാന്‍ വീടിനകത്തു കയറിക്കൂടിയതാവാമെന്ന് കരുതുന്നു. ഇന്നലെ വൈകീട്ട് മൂന്നോടെ കയറിക്കൂടിയ പാമ്പിനെ വനംവകുപ്പിലെ ആര്‍ആര്‍ടി അംഗം നിധീഷ് ചാലോട്, പി ബിജു എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. ഇതിനെ പിന്നീട് ആറളം വനത്തില്‍ വിട്ടു.
Next Story

RELATED STORIES

Share it