kannur local

കിടപ്പറരംഗം വാട്ആപ്പ്് ഗ്രൂപ്പില്‍; പോലിസുകാര്‍ക്ക് സ്ഥലംമാറ്റം

കണ്ണൂര്‍: കിടപ്പറരംഗം വാട്‌സാപ് ഗ്രൂപ്പില്‍ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് വനിതാ പോലിസുകാരിക്കും പോലിസ് അസോസിയേഷന്‍ നേതാവിനും സ്ഥലംമാറ്റം. അബദ്ധവശാല്‍ പോലിസുകാരുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ രംഗം ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു. ഇതു വിവാദമായതിനെ തുടര്‍ന്നാണ് മാലൂര്‍ പോലിസ് സ്റ്റേഷനിലെ പോലിസുകാരിയെയും പോലിസുകാരനെയും ജില്ലാ പോലിസ് മേധാവി ജി ശിവവിക്രം അടിയന്തരമായി സ്ഥലം മാറ്റിയത്. ഭര്‍ത്താവ് വിദേശത്ത് ജോലിചെയ്യുന്ന, കുട്ടികളുടെ മാതാവാണ് വനിതാ പോലിസുകാരി. പോലിസുകാരന്‍ അവിവാഹിതനും അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവുമാണ്. സിപിഎം അനുഭാവിയായ ഇയാളെ നാലുമാസം മുമ്പ് എആര്‍ കാംപില്‍നിന്ന് മാലൂര്‍ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് എസ്പി റിപോര്‍ട്ട് തേടിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പോലിസുകാരനെ ആലക്കോട്ടേക്കും പോലിസുകാരിയെ കേളകത്തേക്കും മാറ്റിയത്.
Next Story

RELATED STORIES

Share it