World

കിം അണ്വായുധ ശേഖരം ഉപേക്ഷിക്കാന്‍ തയ്യാറാവില്ലെന്ന് സിഐഎ നിഗമനം

വാഷിങ്ടണ്‍: ഉത്തര കൊറിയ ഉടന്‍ ആണ്വായുധ ശേഖരം ഉപേക്ഷിക്കാന്‍ തയ്യാറാവില്ലെന്നും പകരം പാശ്ചാത്യ നിരീക്ഷണ സംഘങ്ങളെ പരിശോധനയ്ക്ക് അനുവദിക്കാനേ സാധ്യതയുള്ളൂവെന്നും സിഐഎ നിഗമനം. എന്‍ബിസി ന്യൂസാണ് സിഐഎ വിവരങ്ങള്‍ പുറത്തുവിട്ടത്.
ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ പേരെടുത്തു പറയാതെയാണു സിഐഎ റിപോര്‍ട്ട്. അടിസ്ഥാന സൗകര്യ വികസനത്തില്‍ യുഎസ് നിക്ഷേപമാണ് ഉത്തര കൊറിയ ആഗ്രഹിക്കുന്നതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it