thrissur local

കാവശ്ശേരി പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി

ആലത്തൂര്‍: കാവശ്ശേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡായ പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി.1994ലെ പഞ്ചായത്ത് രാജ് ആക്ട് 30ാം സെക്ഷന്‍ പ്രകാരമാണ്പത്രിക തള്ളിയതെന്ന് റിട്ടേണിങ് ഓഫിസര്‍ വിമല്‍ഘോഷ് അറിയിച്ചു. ഇന്നലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ഉദയകുമാറിന്റെ പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ അജയഘോഷ് ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി.സഹകരണ സാഥാപനമായ മില്‍മയില്‍ ജീവനക്കാരനനയതതാണ് ഇയാളടെ പത്രിക തള്ളാന്‍ കാരണം. എന്നാല്‍ മലമ്പുഴ ബ്ലോക്കിലെ മന്തക്കാട് മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയായ സുബ്രമണ്യന്‍ എതിര്‍ സ്ഥാനാര്‍ഥിയായ എല്‍ഡിഎഫ്പ്രവര്‍കരായ സിപിഎമ്മിലെ പ്രസാദ്, മലമ്പുഴ പഞ്ചായത്ത് എട്ടാം വാര്‍ഡ്യുഡിഎഫ് സ്ഥാനാര്‍ഥി സുധീഷ് എന്നിവരുടെ പത്രികസ്വീകരിച്ചിട്ടുണ്ട്.

ഇരുവരും മില്‍മ ജീവനക്കാരാണ്.ഇത് ചൂണ്ടി കാണിച്ച് കെ ഉദയകുമാര്‍ റിട്ടേണിങ് ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.ഈ വാര്‍ഡില്‍ യുഡിഎഫ് ഡമ്മി സ്ഥാനാര്ഥിയായി നിര്‍ദ്ദേശിച്ച രാമദാസ് ആലത്തൂര്‍ എല്‍ ബിഎസ് ജീവനക്കാരനാണ്. ഇയാള്‍ക്കും മല്‍സരിക്കാന്‍ കഴിയില്ല. ഇതോടെ ഈ വാര്‍ഡില്‍ സിപിഎമ്മിലെ കെ അജയഘോഷും ബിജെപിയിലെ നാരായണ സ്വാമിയും മാത്രമാകും സ്ഥാനാര്‍ഥികള്‍. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി കേസുമായി മുന്നോട്ടു പോകുമെന്ന് വടക്കഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ ആണ്ടിയപ്പു അറിയിച്ചു.ചിറ്റൂര്‍: കൊഴിഞ്ഞാംപാറയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി.

മുന്‍കോണ്‍ഗ്രസ് നേതാവ് മയില്‍ സ്വാമിയുടെ മകന്‍ അരുണ്‍ പ്രസാദിന്റെ കൊഴിഞ്ഞാംപാറ പഞ്ചായത്തിലെ 15ാം വാര്‍ഡിലേക്ക് സമര്‍പ്പിച്ച പത്രികയാണ് തള്ളിയത്.ചിറ്റൂര്‍:ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ തിരഞ്ഞെടുപ്പില്‍ 151 നാമ നിര്‍ദ്ദേശ പത്രിക ലഭിച്ചതില്‍ രണ്ടെണ്ണം സൂഷ്മ പരിശോധനയില്‍ റിട്ടേണിങ് ഓഫിസര്‍ എ അബൂബക്കര്‍ തള്ളി.
Next Story

RELATED STORIES

Share it