ernakulam local

കാല്‍കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കൊച്ചി: കാല്‍കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. മൂവാറ്റുപുഴ പണ്ടപ്പിള്ളി സ്വദേശി തൊട്ടിയില്‍ വീട്ടില്‍ ലിജോ(21)ആണ് പിടിയിലായത്. കമ്പത്തുനിന്ന് 3000 രൂപയ്ക്കു കഞ്ചാവ് വാങ്ങി കുമളികൊന്നക്കാട് ബസ്സില്‍ തൊടുപുഴയ്ക്കു പോകവേ, വണ്ടിപ്പെരിയാറില്‍ വച്ച് വാഹന പരിശോധന നടത്തുന്നതിനിടെയാണ് അറസ്റ്റ്. കഞ്ചാവ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പണ്ടപ്പിള്ളിയില്‍ ചെറുപൊതികളാക്കി വില്‍ക്കാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ലിജോ വണ്ടിപ്പെരിയാര്‍ എക്‌സൈസ് അധികൃതരോട് പറഞ്ഞു.
Next Story

RELATED STORIES

Share it