Flash News

കാലിത്തീറ്റക്കേസില്‍ ലാലു കുറ്റക്കാരന്‍

കാലിത്തീറ്റക്കേസില്‍ ലാലു കുറ്റക്കാരന്‍
X


ന്യൂഡല്‍ഹി : കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ജനുവരി മൂന്നിന് വിധിക്കും. വിധിയെത്തുടര്‍ന്ന് ലാലുവിനെ കസ്റ്റഡിയിലെടുത്തു. സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി.
ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ കുംഭകോണത്തില്‍ 89 ലക്ഷം രൂപ വെട്ടിച്ചതായാണ് കേസ്. ദിയോഗര്‍ ട്രഷറിയില്‍ നിന്നും പണം വെട്ടിച്ച കേസിലാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധി പറയുക. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയയക്കം 20 പേരാണ് കേസില്‍ പ്രതികളായുണ്ടായിരുന്നത്. ജഗന്നാഥ് മിശ്ര ഉള്‍പ്പടെ 7 പേരെ കോടതി വെറുതെവിട്ടി്ട്ടുണ്ട്.
മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് കാലിത്തീറ്റ വാങ്ങിയതില്‍ 900 കോടിയോളം രൂപ തട്ടിയതായാണ്  കേസുകള്‍. പല ട്രഷറികളില്‍ നിന്ന് പലപ്പോഴായി തുക പിന്‍വലിച്ചതായാണ് കേസ്. ലാലു പ്രതിയായ കാലിത്തീറ്റക്കേസിലെ രണ്ടാമത്തെ കേസാണിത്.
ആദ്യ കേസില്‍ ലാലുവിന് 2013 ല്‍ അഞ്ച് വര്‍ഷം തടവ്ശിക്ഷ ലഭിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ജയിലിലായ ലാലുവിന് പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.
സിബിഐ രജിസ്റ്റര്‍ ചെയ്ത് നാല് കേസുകളിലും ലാലുപ്രസാദ് യാദവ് വെവ്വേറെ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഒരു കേസില്‍ അഞ്ച് വര്‍ഷം കഠിനതടവ് വിധിച്ചതിനാല്‍ അനുബന്ധ കേസുകളില്‍ പ്രത്യേകം ഗൂഢാലോചന ചുമത്തി വിചാരണ വേണ്ടെന്ന ജാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി ഈ നാല് കേസുകളിലും ഗൂഢാലോചനക്കുറ്റം പുന:സ്ഥാപിച്ചിരുന്നു. ഇതോടെ കേസ് വീണ്ടും വാദം കേട്ടു തുടങ്ങുകയായിരുന്നു.
Next Story

RELATED STORIES

Share it