കാലികളെ കൊണ്ടുപോയ വാഹനത്തിന് നേരെ ആര്‍എസ്എസ് ആക്രമണം
BY Sumeera SMR23 March 2016 4:39 AM GMT
Sumeera SMR23 March 2016 4:39 AM GMT
കോഴിക്കോട്: പേരാമ്പ്രയില്‍ കന്നുകാലികളെ കൊണ്ടുപോവുകയായിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും സഹായിയെയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. പേരാമ്പ്ര കല്ലോട് ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. ബാലുശ്ശേരി ഭാഗത്തു നിന്നു കുറ്റിയാടിയിലേക്ക് കന്നുകാലികളുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ കല്ലോട് വച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി തടയുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറെയും കൂടെയുണ്ടായിരുന്ന ഖാദര്‍ എന്നയാളെയും പുറത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിച്ചു. അയ്യത്തഞ്ചാല് റെജി, ബബീഷ്, വിനു എന്നിവരുടെ നേതൃത്വത്തില്‍ ആറോളം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്നു പോലിസ് വൃത്തങ്ങള്‍ പറഞ്ഞു.
വാഹനത്തിലുണ്ടായിരുന്ന അഞ്ച് കന്നുകാലികളുടെ ഇടയിലേക്ക് ഖാദറിനെ വലിച്ചിട്ട് വര്‍ഗീയച്ചുവയുള്ള രീതിയില്‍ സംസാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. സംഭവമറിഞ്ഞ പേരാമ്പ്ര എസ്ഐ ജീവന്‍ജോര്‍ജ് സ്ഥലത്തെത്തി. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനുവിനെയും വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ബിജെപിയുടെ വാര്‍ഡ് മെമ്പറായ ബിജുകൃഷ്ന് സ്റ്റേഷനിലെത്തി വിനുവിനെ മോചിപ്പിച്ചു. ആരും പരാതി നല്കാത്തതിനാല് പോലിസ് കേസെടുത്തിട്ടില്ല.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT