palakkad local

കാലാവസ്ഥ മുന്നറിയിപ്പ് യഥാസമയം നല്‍കിയില്ല

ശ്രീകൃഷ്ണപുരം: കാലാവസ്ഥ ഉദ്യോഗസ്ഥര്‍ നല്‍കിയ മുന്നറിയിപ്പ് യഥാസമയം ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഓഖി ദുരന്തത്തില്‍ ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി. കല്ലുവഴിയില്‍ കോണ്‍ഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തികഞ്ഞ അശ്രദ്ധയോടുള്ള ഭരണമാണിത്. കേന്ദ്രവും സംസ്ഥാനവും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് അധികാരത്തിലേറിയത്. കല്ലുവഴി ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍, വി കെ ശ്രീകണ്ഠന്‍, വി എസ് വിജയരാഘവന്‍, സി പി മുഹമ്മദ്, ഷാഫി പറമ്പില്‍ എംഎല്‍എ, സി പി മുഹമ്മദ്, സി ചന്ദ്രന്‍, പി എസ് അബ്ദുള്‍ ഖാദര്‍, പി മനോജ്, വി ജി വാമദേവന്‍ സംസാരിച്ചു.
കോട്ടപ്പുറത്ത് സംഘടിപ്പിച്ച കോണ്‍ഗ്രസ്  കുടുംബസംഗമവും ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കെ എം ഹനീഫ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍ എംഎല്‍എ, കെപിസിസി സെക്രട്ടറി സി ചന്ദ്രന്‍, മുന്‍ എംഎല്‍എ സി പി മുഹമ്മദ്, ഒ വിജയകുമാര്‍, പി എസ് അബ്ദുള്‍ഖാദര്‍, ഓമനാ ഉണ്ണി, പി അഹമ്മദ് അഷറഫ് തുടങ്ങിയവര്‍ സംബന്ധിച്ചു
Next Story

RELATED STORIES

Share it