Pathanamthitta local

കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയ ആശുപത്രിക്കെതിരേ പരാതി

പത്തനംതിട്ട: കലാവധി കഴിഞ്ഞ മരുന്ന് നല്‍കിയ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി അധികൃതര്‍ക്കെതിയാണ് മാരാമണ്‍ തേക്കുംമൂട്ടില്‍ ഷാജിമാത്യു പരാതി നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ മൂന്നിന് രാവിലെയാണ് പനിയെ തുടര്‍ന്ന് ഷാജിയുടെ 13 വയസ്സുള്ള മകന്‍ ശരണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡ്രിപ്പ് നല്‍കിയ കുട്ടി വൈകിട്ടോടെ അവശനായ നിലയില്‍ കാണപ്പെടുകയായിരുന്നു. ഡ്രിപ്പ് നല്‍കിയ ബോട്ടില്‍ പരിശോധിച്ചപ്പോള്‍ ആറ് മാസം മുമ്പ് കാലാവധി കഴിഞ്ഞ മരുന്നാണ് കുട്ടിക്ക് നല്‍കിയതെന്ന് ബോധ്യപ്പെട്ടു.
വിവരം ആശുപത്രി പിആര്‍ഓ സി പി ഫിലിപ്പിനെ വിളിച്ചറിച്ചെങ്കിലും മോശമായ സമീപനമാണ് അയാളുടെ ഭാഗത്തുനിന്നും ഉണ്ടായത്.
ഉടന്‍ തന്നെ കോയിപ്രം പൊലിസ് സ്റ്റേഷനില്‍ വിളിച്ച് പരാതിപ്പെട്ടു. എസ് ഐയുടെ നിര്‍ദ്ദേശ പ്രകാരം രാത്രിയില്‍ തന്നെ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഇരവിപേരൂര്‍ മുന്‍ പഞ്ചായത്തംഗം സാബുവിന്റെ സഹായത്തോടെ ഒത്തുതീര്‍പ്പിന് ആശുപത്രി അധികൃതര്‍ ശ്രമിച്ചെങ്കിലും പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ലെന്നും ഷാജി പറയുന്നു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍, ശിശുക്ഷേമസമിതി, ജില്ലാ കലക്ടര്‍, എസ് പി എന്നിവര്‍ക്കും പരാതി നല്‍കാനിരിക്കുകയാണ്. വേണമെങ്കില്‍ കോടതിയിലും പരാതി നല്‍കുമെന്ന് ഷാജി പറഞ്ഞു.
Next Story

RELATED STORIES

Share it