malappuram local

കാലവര്‍ഷവും മലയോരത്തെ തുണച്ചില്ല ; കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍



കാളികാവ്: സംസ്ഥാനത്ത് കാലവര്‍ഷമെത്തി ഒരാഴ്ച കഴിഞ്ഞിട്ടും മലയോരം കടുത്ത വരള്‍ച്ചയില്‍. കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍. ജൂണ്‍ ഒന്നിനു ശേഷം രണ്ടു ചെറു മഴകളാണ് ആകെ കിട്ടിയത്. മലയോരത്തെ തൊണ്ണൂറ് ശതമാനം കിണറുകളിലും ഇപ്പോഴും ഒരു തുള്ളി വെള്ളമില്ല. പഞ്ചായത്തും സന്നദ്ധ സംഘങ്ങളും വിതരണം ചെയ്യുന്ന കുടിവെള്ളമാണ് ഏക ആ ശ്രയം. സാധാരണ എല്ലാ കാലവും കാലവര്‍ഷത്തിന്റെ തുടക്കം മലയോരത്ത് ശക്തമായ കാറ്റും മഴയും ഉണ്ടാവാറുണ്ട്. ഇക്കുറി അങ്ങനെ ഒന്നുണ്ടായില്ല. ജനങ്ങള്‍ ഇപ്പോള്‍ കടുത്ത ആശങ്കയിലാണ്. അതോടൊപ്പം മഴയില്ലാത്തത് ഡെങ്കിപ്പനിയുടെ പകര്‍ച്ചക്കും ആക്കം കൂട്ടി. പുഴകളില്‍ നേരിയ തോതില്‍ നീരൊഴുക്ക് തുടങ്ങിയിട്ടുണ്ട്. അതു തന്നെ മലമുകളില്‍ കിട്ടിയ മഴ മൂലമാണ്. മഴ ഇനിയും  നീണ്ടാല്‍ ജനം കടുത്ത ദുരിതത്തിലാവും.
Next Story

RELATED STORIES

Share it