Flash News

കാറ്റലന്‍ നേതാക്കള്‍ സ്‌പെയിന്‍ ഹൈക്കോടതിയില്‍



മാഡ്രിഡ്: സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്ന് സ്‌പെയിന്‍ ഭരണഘടനാ കോടതി പിരിച്ചുവിട്ട കാറ്റലോണിയന്‍ പ്രാദേശിക ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ സ്‌പെയിന്‍ ഹൈക്കോടതിക്കു മുമ്പില്‍ ഹാജരായി. ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് പ്രോസിക്യൂട്ടര്‍ ഇവര്‍ക്കു മുന്നറിയിപ്പ്‌നല്‍കി. സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയ എട്ട്് സര്‍ക്കാര്‍ പ്രതിനിധികള്‍ക്കെതിരേ രാജ്യദ്രോഹത്തിനും പ്രതിഷേധത്തിനു ആഹ്വാനം ചെയ്തതിനും പൊതുസ്വത്ത് ദുരുപയോഗം ചെയ്തതിനുമാണ് കേസെടുത്തത്്. ഒമ്പത് ഉദ്യോഗസ്ഥരാണ്  കോടതിയില്‍ ചോദ്യംചെയ്യലിനു ഹാജരായത്. എന്നാല്‍, ഭരണത്തില്‍നിന്നു പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നു ബെല്‍ജിയത്തിലേക്ക് നാടുവിട്ട കാറ്റലന്‍ നേതാവ് കാര്‍ലെസ് പ്യുഗ്ഡിമോണ്ടും മറ്റു നാലുപേരും കോടതിയില്‍ ഹാജരായില്ല. ഇവരെ അറസ്റ്റ് ചെയ്യാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് അറിയുന്നത്. സ്‌പെയിന്‍ കോടതിയില്‍ നടക്കുന്നത് രാഷ്ട്രീയ വിചാരണയാണെന്ന് ബെല്‍ജിയത്തില്‍നിന്ന് പ്യുഗ്ഡിമോണ്ട് ആരോപിച്ചു. കഴിഞ്ഞ ആഴ്ചയാണ് സ്‌പെയിന്‍ പ്രധാനമന്ത്രി മരിയാനോ റജോയി കാറ്റലോണിയയുടെ സ്വയംഭരണാധികാരം റദ്ദാക്കി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it