kasaragod local

കാറഡുക്കയില്‍ ബിജെപി പിളര്‍പ്പിലേക്ക്

മുള്ളേരിയ: പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ മുള്ളേരിയയി ല്‍ ബിജെപിയില്‍ ഉടലെടുത്ത വിഭാഗീയത നിയമസഭാ തിരഞ്ഞെടുപ്പോടെ പിളര്‍പ്പിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി മുള്ളേരിയ ടൗണ്‍ കേന്ദ്രീകരിച്ചും സമീപ വാര്‍ഡുകളിലും സജീവമായിരുന്ന ബി ജെപി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനൊരുങ്ങുന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പോടെയാണ് കാറഡുക്ക പഞ്ചായത്തില്‍ ബിജെപിയില്‍ വിഭാഗീയതക്ക് തുടക്കമായത്. തങ്ങള്‍ നി ര്‍ദ്ദേശിക്കുന്ന ആളുകളെ വാര്‍ഡുകളിലും പഞ്ചായത്തിലും സ്ഥാനാര്‍ഥിയാക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ജില്ലാ നേതൃത്വവുമായി ഭിന്നതയിലാവാന്‍ കാരണമായത്. ഇത്തവണ കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സ്ത്രീ സംവരണമായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിലെ ഒരു സംഘം പാര്‍ട്ടി കമ്മിറ്റിഅംഗങ്ങള്‍ ഹിന്ദു ഐക്യവേദി നേതാവ് കൂടിയായ നിഷാകുമാരി ടീച്ചറെ മൂന്നാം വാര്‍ഡ് സ്ഥാനാര്‍ഥിയായി മ ല്‍സരിപ്പിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാ ല്‍ മറ്റൊരു വിഭാഗം ഇതിനെ എതിര്‍ക്കുകയും പഴയ വൈസ് പ്രസിഡന്റായ ജനനിയെ സ്ഥാനാര്‍ഥിയായി നിര്‍ദ്ദേശിക്കുകയായിരുന്നു.
എന്നാല്‍ ഇത് പിന്നീട് തര്‍ക്കത്തിലേക്ക് നീങ്ങി. പിന്നീട് പാ ര്‍ട്ടി നേതൃത്വം ഇടപെട്ട് സമവായമെന്ന നിലയില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായ രേണുകാ ദേവിയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മൂന്നാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി മല്‍സരിപ്പിക്കുകയായിരുന്നു. എന്നാല്‍ വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടില്‍ മുന്‍പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജനനി ഔദ്യോഗിക വിഭാഗത്തിന്റെ പിന്തുണയോടെ മറ്റൊരു ജനറല്‍ വാര്‍ഡില്‍ മല്‍സരിച്ച് ജയിക്കുകയും ചെയ്തു. വോട്ടെണ്ണലിന് ശേഷം ബിജെപി ഭൂരിപക്ഷം നേടിയെങ്കിലും പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി വീണ്ടും തര്‍ക്കം രൂക്ഷമായി. ഇത് പരിഹരിക്കാനായി പഞ്ചായത്ത് ഭരണരംഗത്ത് യതൊരു പരിചയവുമില്ലാത്ത ജൂനിയറായ മറ്റൊരു വനിതയെ പ്രസിഡന്റാക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പലതവണ ജില്ലാ നേതൃത്വം ഇവരുമായി ബന്ധപ്പെട്ടെങ്കിലും പ്രശ്‌ന പരിഹാരമുണ്ടായില്ല. പാര്‍ട്ടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, മുന്‍യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ്, മുന്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, സഹകാര്‍ഭാരതി നേതാവ് എന്നിവരുടെ നേതൃത്വത്തിലാണ് നിസ്സഹകരണം ആരംഭിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നും കാണിച്ച് ഈ സംഘം ജില്ലാ നേതൃത്വത്തിന് കത്ത് എഴുതിയിരുന്നു. എങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായില്ല.
ഇതിനിടെ പഞ്ചായത്ത് പാര്‍ട്ടി കമ്മിറ്റി പിരിച്ചുവിടുകയും പുതിയ നേതൃത്വം സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ പല പ്രമുഖരും കമ്മിറ്റിയില്‍ നിന്ന് പുറത്തായി. പ്രശ്‌നം പരിഹരിക്കാത്തതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ മണ്ഡലത്തി ല്‍ കെ ശ്രീകാന്തോ, സുരേന്ദ്രനോ മല്‍സരിച്ചാല്‍ റിബലിനെ നിര്‍ത്തുമെന്ന് വരെ അറിയിച്ചിരുന്നു. ബിജെപിക്ക് കൂടുതല്‍ വോട്ട് ലഭിക്കുന്ന രണ്ടാമത്തെ ബൂത്താണ് മുള്ളേരിയയിലേത്.
Next Story

RELATED STORIES

Share it