Flash News

കാര്‍ മറിഞ്ഞ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

കാര്‍ മറിഞ്ഞ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു
X
accident2

[related] കാസര്‍ഗോഡ് - മംഗലാപുരം ദേശീയ പാതയില്‍ കുഞ്ചത്തൂരിന് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. മംഗലാപുരത്തെ കോളേജില്‍ ബിബിഎം അവസാന വര്‍ഷ വിദ്യാര്‍ഥകളായ കുഞ്ചത്തൂര്‍ ന്യൂസ്റ്റാര്‍ ഗ്രൗണ്ടിന് സമീപം മുഹമ്മദിന്റെ മകന്‍ ഫര്‍ഹാന്‍ (21), ഉപ്പള ഹീറോ ഗല്ലിക്ക് സമീപം ഖാദറിന്റെ മകന്‍ മുന്‍സാര്‍ (21) എന്നിവരാണ് മരിച്ചത്.

കുഞ്ചത്തൂരിലെ കബീര്‍ (22), ഉധ്യാവറിലെ ഇംതിയാസ് (22), മഞ്ചേശ്വരം രാഗം ജംഗ്ഷനിലെ ഉനൈസ് (21), ഉപ്പള ഹിദായത്ത് നഗറിലെ സാബിര്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു പേരുടെ നില ഗുരുതരമാണ്.

റോഡില്‍ രൂപപെട്ട വെള്ളക്കെട്ടില്‍ കുടുങ്ങി നിയന്ത്രണംവിട്ട കാര്‍ സമീപത്തുളള വൈദ്യൂതി തൂണിലും മരത്തിലു ഇടിച്ച് മറിയുകയായിരുന്നു. മംഗലാപുരത്തെ മിലാഗ്രസ് കോളേജിലെ ബിബിഎം വിദ്യാര്‍ഥികളായ ഇവര്‍ വിനോദ യാത്രക്കിടെയാണ് അപകടത്തില്‍പെട്ടത്. ഇന്ന്് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്.

മരണപ്പെട്ട മുന്‍സാറിന്റെ മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: ഫാഇസ, മാജിദ, മുബൈന, ഫവാസ്.
ഫര്‍ഹാന്റെ മാതാവ്: ആയിശ.
Next Story

RELATED STORIES

Share it