Pathanamthitta local

കാര്‍ പാര്‍ക്കിങിന്റെ പേരില്‍ പോലിസ് അസഭ്യം പറഞ്ഞതായി പരാതി

പത്തനംതിട്ട: റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്തതിന് ഭാര്യയുടെയും പെണ്‍മക്കളുടെയും മുമ്പില്‍വച്ച് കാര്‍ ഓടിച്ച ഗൃഹനാഥനെ പത്തനംതിട്ട ട്രാഫിക് പോലിസ് യൂനിറ്റിലെ ഡ്രൈവര്‍ രാഹുല്‍ ജി രാഘവ് അസഭ്യം വിളിക്കുകയും ആക്ഷേപിക്കുകയും ചെയ്തതായി പരാതി.
ചെങ്ങന്നൂര്‍ കാരയ്ക്കാട് സായിശ്രീയില്‍ ജയകുമാര്‍ ഇത് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ പോലിസ് മേധാവിക്കാണ് പരാതി നല്‍കിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ പത്തനംതിട്ട നഗരത്തില്‍ നടക്കുന്ന ഒരു പ്രദര്‍ശനം കാണാനെത്തിയ കുടുംബം പ്രദര്‍ശന നഗരിക്ക് പുറത്ത് റോഡുവക്കില്‍ മറ്റ് കാറുകള്‍ക്ക് പുറകിലായി തങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്തിരുന്നു. അല്‍പ്പം കഴിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് അനധികൃത പാര്‍ക്കിങിന് കുറ്റം ചുമത്തി പിഴ ഒടുക്കാന്‍ നോട്ടീസ് വാഹനത്തില്‍ പതിച്ചു.
പ്രദര്‍ശനം കണ്ട് പുറത്തിറങ്ങിയ കുടുംബം കാറില്‍ കയറാനെത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് എസ്‌ഐ പിഴ ഒടുക്കാന്‍ നോട്ടീസ് പതിച്ച കാര്യം അറിയിക്കുകയും വാഹനം പോവാന്‍ അനുവദിക്കുകയും ചെയ്തു.
ഈ സമയം റോഡിന്റെ മറുവശത്ത് നില്‍ക്കുകയായിരുന്ന പോലിസ് ഡ്രൈവര്‍ രാഹുല്‍ ജി രാഘവ് ആക്രോശിച്ചുകൊണ്ട് കാറിനടുത്ത് എത്തുകയും അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it