കാര്‍ തോട്ടില്‍ വീണ്ദമ്പതികള് മരിച്ചു
BY Sumeera SMR27 Oct 2015 3:55 AM GMT
Sumeera SMR27 Oct 2015 3:55 AM GMT
കുമരകം: കോട്ടയം-കുമരകം റോഡില്‍ അറുപറ വളവില്‍ കാര്‍ തോട്ടില്‍ വീണ് ദമ്പതികള്‍ മരിച്ചു. ചെങ്ങളം കടത്തുകടവിന് സമീപം ചെങ്ങളക്കാട്ട് വീട്ടില്‍ എബ്രഹാം വര്‍ഗീസ് (മോന്-62), ഏലിയാമ്മ എബ്രഹാം (57) എന്നിവരാണു മരിച്ചത്.
ഇന്നലെ രാവിലെ 11.15ന് ആയിരുന്നു അപകടം. ചെങ്ങളത്തെ വീട്ടില്‍നിന്ന് കോട്ടയത്തേക്ക് പോവും വഴി അറുപറ വളവില്‍ എതിരേ വന്ന ബൈക്കിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് വീഴുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഇവര്‍ മരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 10ന് ചെങ്ങളം കടത്തുകടവിനു സമീപം ചെങ്ങളക്കാട്ട് വീട്ടിനു പിന്നില്‍ ഒരു കുടുംബം ബൈക്കപകടത്തില്പ്പെട്ടപ്പോള് രക്ഷാപ്രവര്‍ത്തനം നടത്തിയത് എബ്രഹാം വര്‍ഗീസായിരുന്നു. ഇതിനുശേഷമാണ് ദമ്പതികള്‍ സ്വന്തം കാറില്‍ കോട്ടയത്തേക്കു പോയത്.
മക്കള്‍: അരുണ്‍ എബ്രഹാം, രൂപമോള്. അരുണ്‍ ദുബയിലും രൂപമോള് കാനഡയിലുമാണ്. ഇവര്‍ എത്തിയശേഷം സംസ്കാരം നടത്തും.
അതേസമയം, റോഡിന് കൈവരിയില്ലാത്തതാണ് അപകടകാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ കോട്ടയം-കുമരകം റോഡ് ഉപരോധിച്ചു. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അപകടസ്ഥലത്ത് എത്തിയാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT