World

കാര്‍ലോ കോറ്ററെല്ലിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു

റോം: കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ ഇറ്റലി പൊതു തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നു. ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് മുന്‍ സാമ്പത്തിക കാര്യവിദഗ്ധന്‍ കാര്‍ലോ കോറ്ററെല്ലിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചതായി പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല അറിയിച്ചു. തിരഞ്ഞെടുപ്പു വുള്ള ഭരണ നിര്‍വഹണത്തിനായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോറ്ററെല്ലിയോട് പ്രസിഡന്റ് ആവശ്യപ്പെട്ടു.
അടുത്ത തിരഞ്ഞടുപ്പ് ഇറ്റലി യുറോസോണില്‍ തുടരണോ എന്നതു സംബന്ധിച്ച ഹിതപരിശോധനയായിരിക്കുമെന്നാണു വിലയിരുത്തല്‍.
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വലതുപക്ഷ കക്ഷികളുമായി സഖ്യത്തിലെത്താന്‍ ഫൈവ്സ്റ്റാര്‍ മൂവ്‌മെന്റ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ വലതുപക്ഷവും ഫൈവ്സ്റ്റാന്‍ മൂവ്‌മെന്റും പോളോ സവോനയെ സാമ്പത്തികകാര്യ മന്ത്രിയാക്കാന്‍ നിര്‍ദേശിച്ചെങ്കിലും അത് വോട്ടിനിടണമെന്ന്് പ്രസിഡന്റ് അറിയിച്ചതോടെയാണു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം പാര്‍ട്ടികള്‍ ഉപേക്ഷിച്ചത്്.
തുടര്‍ന്നു നിയുക്ത പ്രധാനമന്ത്രിയായിരുന്ന ഗ്യുസെപ്പെ കോന്‍ഡി രാജിവയ്ക്കുകയായിരുന്നു. യുറോപ്യന്‍ വിരുദ്ധ നിലപാട് വച്ചുപുലര്‍ത്തുന്ന പോളോ സവോനയെ സാമ്പത്തികകാര്യ മന്ത്രിയാക്കുന്നതു രാജ്യത്തെ വ്യാപാരികളെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാല്‍ അദ്ദേഹത്തെ താന്‍ അനുകൂലിക്കില്ലെന്നും പ്രസിഡന്റ് അറിയിക്കുകയായിരുന്നു. അതേസമയം കോറ്ററെല്ലിന്റെ നാമനിര്‍ദേശത്തെ പാര്‍ലമെന്റില്‍ പിന്താങ്ങില്ലെന്ന് ഇരു പാര്‍ട്ടികളും അറിയിച്ചു. ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കലും അടുത്ത വര്‍ഷം ആദ്യത്തില്‍ പൊതുതിരഞ്ഞെടുപ്പ് നടത്താനുമാണു തന്റെ നീക്കമെന്നു കോറ്ററെല്ലി മാധ്യമങ്ങളെ അറിയിച്ചു.
Next Story

RELATED STORIES

Share it